Asianet News MalayalamAsianet News Malayalam

'കൈതി 2'വിന് മുൻപ് മിസ്റ്ററി ഹൊറർ ത്രില്ലർ; ഓട്ടിസം ബാധിച്ച കഥാപാത്രമാകാൻ നരേൻ

പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ത്രില്ലറാണ് 'ആത്മ'.

actor narain movie athma first look poster, kaithi 2 nrn
Author
First Published Jan 25, 2024, 6:14 PM IST

സുഗീതിന്റെ സംവിധാനത്തിൽ കുടുംബ പ്രേക്ഷകരുടെ പ്രിയ താരം നരേൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ആത്മ' എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ടൈറ്റിൽ റിലീസ് ചെയ്തത്. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുകയും ചെയ്യുന്ന  ത്രില്ലറാണ് 'ആത്മ'.

ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേൾക്കാൻ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് "ആത്മ" ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. താൻ കേൾക്കുന്ന ശബ്ദങ്ങൾക്കു പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാൻ അദ്ദേഹം ഒരു അന്വേഷണത്തിൽ ഏർപ്പെടുമ്പോൾ, നിരവധി നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുന്നു. 

യുഎഇയിലെ കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശസ്ത സംവിധായകൻ സുശീന്ദ്രനാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു. കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യയിൽ മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയ നരേൻ, ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്റെ വെല്ലുവിളി നിറഞ്ഞ വേഷം വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ദില്ലുക്കു ദുഡ്ഡു 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിലെ നായിക. ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയിൽ ഉൾപ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീൻ അഗദും ക്രിസ്റ്റീൻ പെന്റിസിക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർണമായി നടന്നത്. 

'ലിജോ ഭായ്, മലയാളത്തിൽ ഇങ്ങനെയൊരു അത്ഭുതം കാണിച്ചതിന് നന്ദി, തന്റെടത്തോടെ പറയാം..', കുറിപ്പ്

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് - എക്സികുട്ടീവ് പ്രൊഡ്യൂസർ : ബദറുദ്ധീൻ പാണക്കാട്, കഥ, തിരക്കഥ : രാകേഷ് എൻ ശങ്കർ, ഡി ഓ പി : വിവേക് മേനോൻ, മ്യൂസിക് ഡയറക്ടർ : മാങ്ങൽ സുവർണൻ, ശശ്വത് സുനിൽ കുമാർ, സൗണ്ട് എഞ്ചിനീയർ : ഫസൽ എ ബക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, കോസ്റ്റിയൂം ഡിസൈനർ : സരിതാ സുഗീത്, പ്രൊഡക്ഷൻ കൺട്രോളർ : ഹാരിസ് ദേശം, മേക്കപ്പ് : അമൽ, സൗണ്ട് ഡിസൈൻ : ഷിജിൻ മെൽവിൻ മാൻഹാത്തോൺ, അഭിഷേക് നായർ. ആത്മ  ചിത്രത്തിന്റെ ഷൂട്ടിംഗ്  പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പി ആർ ഓ പ്രതീഷ് ശേഖർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios