'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി സാന്ത്വനത്തിലെ അപ്പു

Published : Mar 27, 2024, 06:32 PM IST
 'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' പർപ്പിൾ ലഹങ്കയില്‍  അതിസുന്ദരിയായി സാന്ത്വനത്തിലെ അപ്പു

Synopsis

അതുപോലെ തന്നെ പരമ്പരയിൽ അപർണയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജിനും നിരവധി ആരാധകരുണ്ട്. 

തിരുവനന്തപുരം: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ സ്‌ക്രീനിലേക്ക് ഒപ്പിയെടുത്താണ് പരമ്പര റേറ്റിങിൽ മുന്നിലെത്തിയത്. പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും പറഞ്ഞ പരമ്പരയെ ആരാധകർ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. 

കൂടാതെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌ സ്‌ക്രീനിലും ആളുകൾക്ക് ആഘോഷിക്കാൻ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. അക്കൂട്ടത്തിൽ ഈ പരമ്പരയിലെ ശിവാഞ്‍ജലി ജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

അതുപോലെ തന്നെ പരമ്പരയിൽ അപർണയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജിനും നിരവധി ആരാധകരുണ്ട്. നടി ചിപ്പി അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് രക്ഷ രാജിനെപ്പോലെയുള്ള യുവ താരങ്ങളും സീരിയലി‌ൽ തകർത്ത് അഭിനയിക്കുന്നത്. 

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന് ശേഷമാണ് ഏഷ്യനെറ്റിലെ സാന്ത്വനം പരമ്പരയിലേക്ക് രക്ഷയ്ക്ക് ക്ഷണം ലഭിക്കുന്നത്. പരമ്പര അവസാനിച്ചെങ്കിലും താര മൂല്യത്തിന് ഇതേവരെ ഇടിവ് വന്നിട്ടില്ല. 

ഇപ്പോഴിതാ, രക്ഷ ഇൻസ്റ്റഗ്രമിഷ പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. 'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. ഡിസൈനർ പർപ്പിൾ ലഹങ്കയാണ് വേഷം. അതിമനോഹരിയായാണ് നടി ഒരുങ്ങിയിരിക്കുന്നത്. ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. 

പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് രക്ഷ മിനി സ്ക്രീനിലേക്ക് എത്തിയത്. സാന്ത്വമാണ് കരിയറിൽ ബ്രേക്ക് നൽകിയതെന്ന് പലപ്പോഴായി രക്ഷ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഉദ്ഘാടനങ്ങളുമായി തിരക്കിലാണ് താരം.

'ചെയ്ഞ്ചിംഗ് റൂം അതിന് മാത്രമുള്ളതാണ്': ബിഗ് ബോസിന്‍റെ താക്കീത്; ഗബ്രി ജാസ് ടീമിനെ ഉദ്ദേശിച്ചെന്ന് ചര്‍ച്ച.!

നിറങ്ങളിൽ മുങ്ങി മൃദുല വിജയ്, ഹോളി ആഘോഷം തകർപ്പനാക്കി താരം

​​​​​​​asianet news bigg boss
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത