ഓണത്തിന് അടിപൊളി വിഭവം പരിചയപ്പെടുത്തി ശില്പബാല, നാവിൽ വെള്ളമൂറി ആരാധകർ

Published : Aug 30, 2023, 08:30 AM IST
ഓണത്തിന് അടിപൊളി വിഭവം പരിചയപ്പെടുത്തി ശില്പബാല, നാവിൽ വെള്ളമൂറി ആരാധകർ

Synopsis

'സ്വർഗത്തോളം രുചിക്കാനുള്ള ചെറിയൊരു കുറുക്കുവഴി' എന്ന് പറഞ്ഞാണ് പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്, ഓണമാണ് അതുകൊണ്ട് ഭക്ഷണത്തിലെ കാലറി അളക്കുന്നില്ലെന്നും ശിൽപ കൂട്ടിച്ചേർക്കുന്നുണ്ട്.

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ശിൽപ ബാല. വ്ലോഗര്‍ എന്ന നിലയിലും ശില്‍പ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചേര്‍ന്ന് ചെയ്ത കുറച്ച് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കൂടാതെ, താരം മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്നു പറഞ്ഞു കൊടുക്കുന്ന വീഡിയോയും ആളുകളുടെ കൈയ്യടി നേടിയിരുന്നു. ഭർത്താവായ ഡോ. വിഷ്‍ണു ഗോപാലിനൊപ്പം എത്തുന്ന വീഡിയോകളാണ് ശില്‍പ കൂടുതലും ഷെയര്‍ ചെയ്യാറ്.

ഓണാഘോഷമാണ് എല്ലാ താരങ്ങളുടെയും ഇപ്പോഴത്തെ വിശേഷം. എന്നാൽ അതിലും വ്യത്യസ്ഥത കൊണ്ടുവന്ന് പ്രേക്ഷകരെ സന്തോഷിപ്പിക്കുകയാണ് താരം. ഓണസദ്യയിൽ തന്നെ പ്രത്യേക വിഭവം മലയാളികൾക്ക് പരിചയപ്പെടുത്തിയാണ് ശിൽപയുടെ പുതിയ റീൽ. സദ്യയിൽ പപ്പടവും പഴവും കഴിക്കുന്ന പതിവ് മലയാളികൾക്ക് ഉണ്ടെങ്കിലും ഇങ്ങനൊന്ന് അധികമാരും പരീക്ഷിച്ച് കാണില്ല. എന്നാൽ കണ്ണൂരുകാർക്ക് ഇത് പ്രിയപ്പെട്ട വിഭവവുമാണ്. രണ്ട് പഴവും പപ്പടവും നെയ്യും അവിലും കൂടെ കൂട്ടി കുഴച്ച് കഴിക്കുന്നതാണ് താരം പങ്കുവെക്കുന്ന പുതിയ വീഡിയോ.

'സ്വർഗത്തോളം രുചിക്കാനുള്ള ചെറിയൊരു കുറുക്കുവഴി' എന്ന് പറഞ്ഞാണ് പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്, ഓണമാണ് അതുകൊണ്ട് ഭക്ഷണത്തിലെ കാലറി അളക്കുന്നില്ലെന്നും ശിൽപ കൂട്ടിച്ചേർക്കുന്നുണ്ട്. ഇതിനെ കുറിച്ച് അറിയാത്ത പലരും ചോദ്യങ്ങളുമായി എത്തുന്നുണ്ട്. പഴം കുഴച്ചത് എന്നത് കണ്ണൂരുകാരുടെ പ്രിയ വിഭവമാണെന്നും അത് സദ്യയിൽ ആദ്യം കഴിക്കേണ്ടത് ആണെന്നും ചിലർ സംശയത്തിന് മറുപടി നൽകുന്നുമുണ്ട്.

ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിലേക്ക് കടന്നുവന്നത്. വിജി തമ്പിയുടെ 'കെമിസ്ട്രി' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ദുബായിൽ നടന്ന അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായിരുന്നു.

രവിവര്‍മ്മയുടെ പെയിന്റിംഗ് പുനരാവിഷ്കരിച്ച് അനുശ്രീയുടെ ഫോട്ടോഷൂട്ട് ; പിന്നാലെ ട്രോളും,വിമർശനവും

പൊന്നിൻ തിരുവോണത്തെ വരവേറ്റ് താരങ്ങളും; ആശംസകള്‍, ആഘോഷ ചിത്രങ്ങള്‍

Asianet News Live

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത