'ഇതൊക്കെയാണ് നമുക്ക് കിട്ടുന്ന ശരിക്കുള്ള അവാര്‍ഡുകള്‍', ചിത്രം പങ്കുവച്ച് സാന്ത്വനത്തിലെ സേതുവേട്ടന്‍

By Web TeamFirst Published Oct 6, 2021, 5:26 PM IST
Highlights

കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രവും ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. കഴിഞ്ഞദിവസം നാട്ടിലൂടെ വണ്ടിയോടിച്ച് പോകുമ്പോള്‍ നാട്ടിലെ പരിചയക്കാരിയായ ഒരമ്മ വണ്ടിക്ക് കൈ കാണിച്ച് നിര്‍ത്തി  കെട്ടിപ്പിടിച്ചെന്നാണ് ബിജേഷ് പറയുന്നത്.

മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് സാന്ത്വനം (Santhwanam). പരമ്പരയിലെ എല്ലാ താരങ്ങളുംതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ സേതു എന്ന കഥാപാത്രം ആയെത്തുന്നത് തൃശൂര്‍ അവണൂര്‍ സ്വദേശിയായ ബിജേഷാണ് (Bijesh). സ്‌ക്രീനില്‍ ഇടയ്ക്കിടെ വന്നുപോകുന്ന താരമാണ് ബിജേഷ്. എങ്കിലും നിരവധി ആരാധകരും ഫാന്‍ പേജുകളും ബിജേഷിനുണ്ട്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. നാട്ടിന്‍പുറത്തെ ബാര്‍ബറായ ബിജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗമാണ് ആരാധകരിലേക്കെത്താറുള്ളത്.


കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രവും ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. കഴിഞ്ഞദിവസം നാട്ടിലൂടെ വണ്ടിയോടിച്ച് പോകുമ്പോള്‍ നാട്ടിലെ പരിചയക്കാരിയായ ഒരമ്മ വണ്ടിക്ക് കൈ കാണിച്ച് നിര്‍ത്തി കെട്ടിപ്പിടിച്ചെന്നാണ്മ ബിജേഷ് പറയുന്നത്. നീയെനിക്ക് സേതുവേട്ടന്‍ അല്ലായെന്നും ചിമ്പുരുവിന്റെ മകനാണെന്നും പറഞ്ഞ ആ അമ്മ കുറെ സംസാരിച്ചുവെന്നും, കുറെയേറെ ഉമ്മ തന്നുവെന്നും ബിജേഷ് കുറിപ്പില്‍ പറയുന്നുണ്ട്. ഇതാണ് നമുക്ക് കിട്ടുന്ന വലിയ അവാര്‍ഡുകളെന്ന് പറഞ്ഞാണ് ആ അമ്മയോടൊത്തുള്ള ചിത്രങ്ങളും ബിജേഷ് പങ്കുവച്ചത്.

ബിജേഷിന്റെ കുറിപ്പിങ്ങനെ

'ടാ... നീ എനിക്ക് സേതുവേട്ടന്‍ അല്ല എന്റെ ചിമ്പുരുന്റെ മോനാ...(എന്റെ അച്ഛന്റെ പേര് ചിതംബരന്‍ എന്നാണ് അദ്ദേഹത്തെയാണ് പറയുന്നത്). പക്ഷെ... നിന്നെ ടി.വി യില്‍ സീരിയലില്‍ കാണുമ്പോള്‍ വല്ലാത്ത ഇഷ്‍ടം തോന്നുന്നു. നമ്മുടെ മോന്‍ ടി.വി യില്‍ വരുന്നത് കാണുമ്പോള്‍ സന്തോഷം കൊണ്ട് കരച്ചില്‍ വരാറുണ്ട്. ഇത്രയും പറഞ്ഞു ചേടിത്യാര്‍ (പ്ലമേന ചേടിത്യാര്‍ എന്നാണവരെ വിളിക്കുക )എന്നെ കെട്ടിപ്പിടിച്ചു നിറകണ്ണുകളോടെ കുറെ ഉമ്മകള്‍ തന്നു. നടുറോഡില്‍ വച്ചു എന്റെ വണ്ടി കൈകാണിച്ചു തടുത്തു നിര്‍ത്തി ആണ് ഇത്രയും പറഞ്ഞത്. ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന ശരിക്കുള്ള അവാര്‍ഡുകള്‍. ജീവിതത്തില്‍ എവിടെ തോറ്റാലും ജയിക്കാന്‍ ഇത്തരം ചില സന്തോഷങ്ങള്‍ മതിയാകും. സ്‌നേഹം നടിക്കാതെ, ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന ഇത്തരം ചില നല്ല മനസ്സുകള്‍ നമുക്ക് ചുറ്റും ഉണ്ട്. സ്വാര്‍ത്ഥത വെടിഞ്ഞു ഒന്ന് സ്‌നേഹിച്ചാല്‍ പത്തു മടങ്ങ് തിരിച്ച് തരുന്നവര്‍.'

click me!