Girish Nambiar : കോമഡി സ്റ്റാര്‍സില്‍ താരമായി സാന്ത്വനത്തിലെ ഹരിയേട്ടന്‍' : കയ്യടിച്ച് ആരാധകര്‍

Web Desk   | Asianet News
Published : Jan 26, 2022, 10:53 PM IST
Girish Nambiar : കോമഡി സ്റ്റാര്‍സില്‍ താരമായി  സാന്ത്വനത്തിലെ ഹരിയേട്ടന്‍' : കയ്യടിച്ച് ആരാധകര്‍

Synopsis

ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് വേദിയിലെത്തിയ ഗിരീഷ് നമ്പ്യാരുടെ കോമഡിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം (Santhwanam). കഥകൊണ്ടും അഭിനയംകൊണ്ടും മലയാള പരമ്പരകളുടെ ഇടയില്‍ പുതുമ കൊണ്ടുവരാന്‍ കഴിഞ്ഞ സാന്ത്വനവും, ഓരോ താരങ്ങളും മലയാളിക്ക് സുപരിചിതമാണ്. ശിവാഞ്ജലിയാണ് (Sivanjali) ആരാധകരുടെ പ്രിയപ്പെട്ട ജോഡിയെങ്കിലും, പരമ്പരയിലെ മറ്റെല്ലാ താരങ്ങള്‍ക്കും നിരവധി ആരാധകരുണ്ട്. സാന്ത്വനം വീട്ടിലെ ഹരിയായി എത്തുന്നത് ഗിരീഷ് നമ്പ്യാരാണ് (Girish Nambiar).  താരത്തിന്റെ പുതിയ കോമഡിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ മൂന്നിന്റെ വേദിയിലെത്തിയ ഗിരീഷിന്റെ കോമഡിയാണ് ഇപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. കോമഡി സ്റ്റാറിലെ മരണവീട്ടിലേക്ക് ഒരു താരമെത്തുമ്പോള്‍ ഉണ്ടാകുന്ന കോമഡിയാണ് സ്‌റ്റേജില്‍ സ്‌കിറ്റായെത്തിയത്. അതിനായി എത്തിയ താരമാകട്ടെ ഗിരീഷും. മരണവീട്ടിലെ ബോര്‍ഡില്‍ നിന്നുതന്നെ മനസ്സിലാകുന്നത്, അച്ഛന്‍ മരിച്ചതിന്റെ സങ്കടത്തേക്കാള്‍ മകന്റെ പേരും പ്രശസ്തിയുമാണ് പ്രധാനമെന്നതാണ്. അതിന്റെ ബാക്കിയെന്നോണമാണ് മരണവീട്ടിലെത്തിയ താരത്തെക്കൊണ്ട് മകന്‍ ആശംസകള്‍ പറയിപ്പിക്കുന്നത്. പ്രശസ്ത നാടന്‍പാട്ട് കലാകാരനും, മിമിക്രി ആര്‍ട്ടിസ്റ്റുമായ കൃപേഷ് കൃഷ്ണയുടെ അച്ഛന്‍ മരിച്ചതിന് ആശംസയെന്നാണ് ഗിരീഷിനെക്കൊണ്ട് പറയിപ്പിക്കുന്നത്. ഏതായാലും കോമഡി സാന്ത്വനം ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു. വരുന്ന ആഴ്ച്ചയിലെ മുഴുവൻ കോമഡി സ്കിറ്റ് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക