'വേദിക' ഡോ. റോബിനെ കണ്ടുമുട്ടിയാൽ; വീഡിയോ പങ്കുവച്ച് ശരണ്യ

Published : Jun 28, 2022, 10:04 AM IST
'വേദിക' ഡോ. റോബിനെ കണ്ടുമുട്ടിയാൽ; വീഡിയോ പങ്കുവച്ച് ശരണ്യ

Synopsis

അതേസമയം സിനിമാ അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് റോബിന്‍

ബിഗ് ബോസ് സീസൺ നാലിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍. ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോകേണ്ടിവന്നെങ്കിലും വലിയൊരു ആരാധകവൃന്ദത്തെയാണ് റോബിന്‍ സ്വന്തമാക്കിയത്. സാധാരണക്കാരും സെലിബ്രിറ്റുകളുമൊക്കെ ആ ആരാധകക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ സിനിമാ സീരിയൽ താരം ശരണ്യ ആനന്ദ് ആണ് റോബിനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുടുംബവിളക്ക് എന്ന പരമ്പരയിൽ നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമായി പ്രേക്ഷകപ്രീതി നേടിയ ആളാണ് ശരണ്യ. ഈ പരമ്പരയിലെ കഥാപാത്രമായ വേദിക റോബിനുമായി കണ്ടുമുട്ടിയാൽ എന്ന കുറിപ്പുമായാണ് ശരണ്യ ഇരുവരും ഒന്നിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഫയർ മീറ്റ്സ് ഐസ് എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് ശരണ്യ പറയുന്നത്. തങ്ങൾ മാരക കോമ്പിനേഷൻ ആണെന്നും എന്തൊരു മാന്യനും, വിനീതനുമായ മനുഷ്യനാണ് റോബിനെന്നും ശരണ്യ കുറിച്ചു. സൂപ്പർ വ്യക്തിത്വമാണ് അദ്ദേഹം. റോബിൻ എന്റെ വേദിക കഥാപാത്രത്തെ പ്രശംസിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ശരണ്യ കൂട്ടിച്ചേർത്തു.

ബിഗ് ബോസ് വീട്ടിൽ സഹ മത്സരാർത്ഥിയെ ശാരീരികമായി കൈയേറ്റം ചെയ്‍തത് ചൂണ്ടിക്കാട്ടിയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ മത്സരാര്‍ഥികളെല്ലാവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൂടെയും നേരിട്ടും പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. ഷോയില്‍ ശത്രുക്കളായിരുന്നവരും പുറത്തെത്തിയപ്പോള്‍ മിത്രങ്ങളാണ്. ബിഗ് ബോസ് വീട്ടിലെ പ്രധാന ശത്രുക്കളായിരുന്ന റോബിനും ജാസ്‍മിനും അങ്ങനെ തന്നെ. ഇരുവരും ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 4 വേദിയിലും എത്തിയിരുന്നു. 

READ MORE : റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്; പ്രോജക്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

അതേസമയം സിനിമാ അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് റോബിന്‍. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ഇത്. അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഇന്നലെ മോഹന്‍ലാല്‍ ആണ് പങ്കുവച്ചത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക