Alia Bhatt : 'ബേബി കമിംഗ് സൂണ്‍'; അമ്മയാവുന്നതിലെ സന്തോഷം പങ്കുവച്ച് ആലിയ ഭട്ട്

Published : Jun 27, 2022, 12:02 PM ISTUpdated : Jun 27, 2022, 12:33 PM IST
Alia Bhatt : 'ബേബി കമിംഗ് സൂണ്‍'; അമ്മയാവുന്നതിലെ സന്തോഷം പങ്കുവച്ച് ആലിയ ഭട്ട്

Synopsis

നിരവധി പേരാണ് ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്

അമ്മയാവാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട് (Alia Bhatt). ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷ വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഗൈനക്കോളജിസ്റ്റിന്‍റെ മുറിയില്‍ പരിശോധനയ്ക്ക് വിധേയയാവുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് ആലിയയുടെ പോസ്റ്റ്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ചിത്രത്തിലുണ്ട്. 

സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയില്‍ വച്ചായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനു പിന്നാലെയായിരുന്നു വിവാഹം. രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തപ്പോഴായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു. 

ALSO READ : റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്; പ്രോജക്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

2017-ല്‍ രണ്‍ബീറിനെയും ആലിയയെയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു. ''ഞാനെന്നേ രൺബീറുമായി വിവാഹം കഴിച്ച് ജീവിക്കുകയാണ്, എന്‍റെ മനസ്സിൽ'', എന്ന് തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗംഗുഭായ് കത്തിയവാഡിയുടെ പ്രൊമോഷനിടെ ആലിയ പറഞ്ഞത് മാധ്യമങ്ങൾ ഏറെ ആഘോഷിച്ചിരുന്നു.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി