'ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം മറക്കില്ല'; ഗോൾഡൻ ബസർ നേടിയ സന്തോഷത്തിൽ ശരണ്യ

Published : Nov 25, 2022, 12:32 AM IST
'ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം മറക്കില്ല'; ഗോൾഡൻ ബസർ നേടിയ സന്തോഷത്തിൽ ശരണ്യ

Synopsis

രണ്ടു വർഷം മുൻപാണ് മനേഷും ശരണ്യയും വിവാഹിതരായത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. സീരിയലിൽ വില്ലത്തി ആയിട്ടാണ് എത്തുന്നതെങ്കിലും ശരണ്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. യൂട്യൂബ് ചാനലും വ്ലോഗിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുന്ന ശരണ്യക്ക് അങ്ങനെയും നിരവധി ആരാധകരുടെ ഇഷ്ടം നേടാൻ കഴിഞ്ഞിട്ടുണ്ട്. ശരണ്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെ ഭർത്താവ് മനേഷും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

ഇപ്പോഴിതാ, ജീവിതത്തിൽ ഒരിക്കലും താൻ ആ അനുഭവം മറക്കില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശരണ്യ. ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ ഡാൻസിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശരണ്യയുടെ കുറിപ്പ്. 'ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ ഹബ്ബിയോടൊപ്പമുള്ള ആ 3 മിനിറ്റ് ഡാൻസ്. അത് തീരുന്നത് വരെ സമാധാനം ഉണ്ടായിരുന്നില്ല. ഈ 3 മിനിറ്റ് പ്രകടനത്തിനായി, ഞങ്ങൾ രാവും പകലും പരിശീലിച്ചിട്ടുണ്ട്. ഞാനും എന്റെ ഭർത്താവും ഏറ്റവും ഊർജ്ജത്തോടെ തന്നെ ഞങ്ങളുടെ പ്രകടനം പൂർത്തിയാക്കി, ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഷോയിലെ ആദ്യ ഗോൾഡൻ ബസർ ലഭിച്ചതിന്റെ സന്തോഷവും ശരണ്യ പങ്കുവയ്ക്കുന്നുണ്ട്. ഇത് ഞങ്ങളുടെ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നും ശരണ്യ പറഞ്ഞു. തങ്ങളുടെ കൊറിയോഗ്രാഫർക്കും ജഡ്ജസിനും മറ്റു താരങ്ങൾക്കുമെല്ലാം ശരണ്യ നന്ദി പറഞ്ഞിട്ടുണ്ട്.

ഏഷ്യനെറ്റിൽ പുതുതായി ആരംഭിച്ച ഡാൻസിംഗ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായാണ് മനേഷും ശരണ്യയും എത്തുന്നത്. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധനേടിയ താരങ്ങൾ പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ഡാൻസിങ് സ്റ്റാർസ്.

രണ്ടു വർഷം മുൻപാണ് മനേഷും ശരണ്യയും വിവാഹിതരായത്. സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത