Saranya Anand : മിനി സ്‍കീൻ വേദിയിൽ ആദ്യമായി 'റീൽ' ഭർത്താവിനും യഥാർത്ഥ ഭർത്താവിനും ഒപ്പം ശരണ്യ

Web Desk   | Asianet News
Published : Feb 22, 2022, 04:56 PM IST
Saranya Anand : മിനി സ്‍കീൻ വേദിയിൽ ആദ്യമായി 'റീൽ' ഭർത്താവിനും യഥാർത്ഥ ഭർത്താവിനും  ഒപ്പം ശരണ്യ

Synopsis

റേറ്റിങ് ചാർട്ടുകളിൽ മത്സരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്. സിനിമാ താരം മീര വാസുദേവ് സുമിത്രയായി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത.

റേറ്റിങ് ചാർട്ടുകളിൽ മത്സരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിലാണ് 'കുടുംബവിളക്ക്' (Kudumbavilakku). സിനിമാ താരം മീര വാസുദേവ് (Meera vasudev) 'സുമിത്ര'യായി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. എതിരാളി  വേഷത്തിലെത്തുന്ന ശരണ്യ ആനന്ദിന്റെ 'വേദിക'യെന്ന കഥാപാത്രവും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ഭാര്യയായ സുമിത്രയിൽ നിന്ന് ഭർത്താവിനെ തട്ടിയെടുക്കുന്ന 'വേദിക'യും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥ.   എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭർത്താവുമൊത്തുള്ള ജീവിതം ആഘോഷിക്കുകയാണ് ശരണ്യ. താരത്തിന് എല്ലാ പിന്തുണയു നൽകുന്ന സോഷ്യൽ മീഡിയ വഴി മാത്രം പ്രേക്ഷകർക്ക് പരിചിതമായ ശരണ്യയുടെ ഭർത്താവ് മനേഷ് രാജൻ നാരായണൻ ശരണ്യക്കൊപ്പം എത്തുന്നതാണ് പുതിയ വിശേഷം.


സീരിയലിലെ ഭർത്താവ് കെകെ മേനോനൊപ്പം നേരത്തെ കോമഡി സ്റ്റാർ വേദിയിലെത്തിയ ശരണ്യ ആദ്യമായി ഭർത്താവിനൊപ്പം ഏഷ്യാനെറ്റ് ഷോയിലെത്തി. കെകെ മേനോനൊപ്പം അധികം ചേർന്ന് നിൽക്കാൻ ഇന്ന് ശരണ്യ തയ്യാറാകുന്നില്ലെന്ന് പറഞ്ഞായിരുന്നു, ഷോയിലെ ആങ്കർ മീര അനിൽ മനേഷിനെ വേദിയിലേക്ക് ക്ഷണിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞ മനേഷ് നിറഞ്ഞ ആവേശത്തിലാണ് ഷോയിലെത്തിയത്.  ശരണ്യയും മനേഷും തങ്ങളുടെ നൃത്തപ്രകടനത്തിലൂടെ വേദിയെ കിടിലം കൊള്ളിക്കന്നുണ്ട്.   ആദ്യമായാണ് ഇരുവരും ഒരു ടിവി ഷോയിൽ ഒരുമിച്ച് കാണുന്നത് എന്നതാണ് മറ്റൊരു  ശ്രദ്ധേയമായ കാര്യം.


സീരിയലിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് വീട്ടിലും ശരണ്യയെന്നായിരുന്നു മനേഷ് 'സിദ്ധാർത്ഥിനോട്' പറഞ്ഞത്. മനുഷ്യ ചതിക്കല്ലേ.. എന്നായിരുന്നു ശരണ്യയുടെ മറുപടി. വീട്ടിലും കത്തിയാണ്. 15 ദിവസം ഞാൻ സഹിക്കുമ്പോൾ മറ്റൊരു 15 ദിവസം 'സിദ്ധാർത്ഥ്' സഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ടെന്നും പരിഹാസ രൂപേണ മനേഷ്  പറഞ്ഞു.  ഒരു ടിവി ഷോയിൽ തന്റെ ഭർത്താവിനെ അവതരിപ്പിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ആരാധകർക്കൊപ്പം ശരണ്യയും. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ടീസർ പങ്കുവെച്ചുകൊണ്ട് 'അവസാനം ദൈവത്തിന്റെ അനുഗ്രഹത്തോടെ ഞാൻ എന്റെ മനുഷ്യനെ, എന്റെ നായകനെ ലോകത്തിന് പരിചയപ്പെടുത്തുന്നു, ഔദ്യോഗികമായി. എന്റെ കുടുംബ ആരാധകരോട് ഒരു അഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു. എന്നെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങൾ, ദയവായി അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകണം, പ്രാർത്ഥിക്കണം- ശരണ്യ കുറിക്കുന്നു.

Arya Babu : അവളോടൊപ്പമാണ് ഞാനെന്ന വ്യക്തി വളര്‍ന്നത് : കുറിപ്പുമായി ആര്യ


ശരണ്യയും മനേഷ് രാജൻ നാരായണനും വിവാഹിതരായിട്ട് രണ്ട് വർഷത്തോട് അടുക്കുകയാണ്. വിവാഹ ശേഷവും അഭിനയരംഗത്ത് തുടർന്ന, ശരണ്യ മനേഷിന്റെ പിന്തുണയാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞിരുന്നു. ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി ശരണ്യ ആനന്ദ് ശ്രദ്ധ നേടിയിരുന്നു. 'കുടുംബവിളക്കി'ലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ 'വേദിക'യായാണ്  ശരണ്യ പരമ്പരയിൽ എത്തുന്നത്. 

അൻഷിതയുമായുള്ള പ്രണയം എങ്ങനെ പോകുന്നു? ബിപിനോട് ചോദ്യവുമായ് താരം

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ