പതിവ് തെറ്റിച്ചൊരു ഓണമെന്ന് സീമ ജി നായർ

Published : Sep 21, 2024, 10:24 PM IST
പതിവ് തെറ്റിച്ചൊരു ഓണമെന്ന് സീമ ജി നായർ

Synopsis

ഈ വർഷത്തെ ഓണം തന്റെ ചേച്ചിയുടെ വീട്ടിലാണ് ആഘോഷിച്ചതെന്ന് നടി സീമ ജി നായർ. 

കൊച്ചി: നടി എന്ന നിലയില്‍ അല്ലാതെയും പ്രേക്ഷകര്‍ക്ക് ഒരുപാടിഷ്ടമുള്ള വ്യക്തിയാണ് സീമ ജി നായര്‍. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയായി നിരവധി പേരെയാണ് സീമ സഹായിച്ചിട്ടുള്ളത്. എന്തൊക്കെ ചെയ്തുവെന്ന് സീമ പറയാറില്ലെങ്കിലും അത് പൊതുജനം അറിയാറുണ്ട്. തിരക്കുകള്‍ക്കിടയിലും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേരാനായി സീമ ഓടിയെത്തിയിരുന്നു. തന്റെ വീട്ടിലായിരുന്നു നേരത്തെ എല്ലാവരും ഒത്തുകൂടിയിരുന്നത്. ഷൂട്ടുണ്ടായിരുന്നതിനാല്‍ അവസാനനിമിഷമായിരുന്നു സീമ വീട്ടിലെത്തിയത്. ചേച്ചിയുടെ വീട്ടില്‍ വെച്ചാണ് ഇത്തവണ ഓണം ആഘോഷിച്ചതെന്ന് അവര്‍ പറയുന്നു.

പതിവ് തെറ്റിച്ചൊരു ഓണാഘോഷമായിരുന്നു ഇത്തവണത്തേതെന്ന് സീമ പറയുന്നു. എപ്പോഴും ഇവിടെയാണ് എല്ലാവരും കൂടാറുള്ളത്, ഈ പ്രാവശ്യം ചേച്ചിയുടെ വീട്ടിലായിരുന്നു ഞങ്ങളൊത്തുകൂടിയത്. ഫേസ്ബുക്ക് ലൈവിലൂടെയായി പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ വീഡിയോ സീമ പങ്കിട്ടിരുന്നു. ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം പോസ്റ്റിന് താഴെയായി സീമയോടുള്ള സ്നേഹം അറിയിച്ചിരുന്നു. തിരിച്ച് മറുപടിയായി സീമയും സ്നേഹം അറിയിക്കുന്നുണ്ട്.

ഉത്രാടവും ഓണവും അവിട്ടവും കഴിഞ്ഞു. ഒന്നും രണ്ടും മൂന്നും ഓണം കഴിഞ്ഞു. ഇന്ന് ചതയം, ഏവർക്കും ചതയ ദിനാശംസകൾ. ആഘോഷങ്ങൾ തീരുന്നില്ല. ഈ കുറി ഓണം ചേച്ചിയുടെ വീട്ടിൽ ആയിരുന്നു. എല്ലാവർഷവും എന്റെ വീട്ടിൽ ആണ് എല്ലാരും കൂടാറ്. ഉത്രാടത്തിന്റെയന്ന്‌ രാത്രിയിൽ ആണ് വീട്ടിൽ എത്തിയത്. ചെന്നൈയിൽ ഷൂട്ട് ഉണ്ടായിരുന്നു. ചെറിയൊരു പനിക്കോളും ,ക്ഷീണവും. എന്നാലും സഹോദരങ്ങളുടെയും, മക്കളുടെയും കൂടെയുള്ള ഒത്തുചേരൽ അതിനു ഒരുപാട് എനർജി കിട്ടും, ഓർമ്മകൾ കിട്ടും. സന്തോഷകരമായ ഒത്തുചേരൽ എപ്പോളും സന്തോഷകരമായിരിക്കും. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നെന്നു വിശ്വസിക്കുന്നു. നന്മകൾ നേരുന്നു എന്നായിരുന്നു സീമയുടെ കുറിപ്പ്.

നിരവധി പേരായിരുന്നു സീമയുടെ പോസ്റ്റിന് താഴെയായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. സ്നേഹം അറിയിച്ചുള്ള കമന്റുകൾക്കെല്ലാം സീമ തിരിച്ച് നന്ദി അറിയിച്ചിരുന്നു.

യുവതാരത്തിന്‍റെ അപ്രതീക്ഷിത 100 കോടി പടം; റിലീസ് ചെയ്ത് നാലാം ആഴ്ച ഒടിടിയില്‍

സോഷ്യൽ മീഡിയ അറ്റാക്കുകൾ കരിയറിനെ ബാധിച്ചു, തടസങ്ങൾ ഉണ്ടാക്കാന്‍ ശ്രമിച്ചവരുണ്ട്: അമൃത സുരേഷ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത