വളകാപ്പ് വിശേഷങ്ങളുമായി സ്നേഹയും ശ്രീകുമാറും

Published : Apr 12, 2023, 08:35 AM IST
വളകാപ്പ് വിശേഷങ്ങളുമായി സ്നേഹയും ശ്രീകുമാറും

Synopsis

വളക്കാപ്പ് ചടങ്ങുകൾ എന്നതിലുപരി എഴുകൂട്ടം പലഹാരവുമായി അമ്മ കാണാൻ വരുന്നു എന്നാണ് വിശ്വാസം. ഇന്ന് ന്യൂ ജെനെറേഷൻ ആളുകൾ അതിനെ വളക്കാപ്പ് എന്നും, ബേബി ഷവർ എന്നും വിളിക്കും. 

തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. ഇവരുടെ പുതിയ വ്ളോഗ് ശ്രദ്ധ നേടുകയാണ്. വളകാപ്പ് ചടങ്ങാണ് താരങ്ങൾ പങ്കുവെക്കുന്നത്. അടുത്ത സുഹൃത്തുക്കളായ വീണയും സുരഭിയുമെല്ലാം എത്തുന്നുണ്ട്.

ഇങ്ങനെ ഒരു ചടങ്ങ് നടത്തണം എന്ന് വിചാരിച്ചപ്പോൾ തന്നെ ട്രെഡീഷണൽ ആകണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ വിശേഷങ്ങൾ ഓരോന്നായി സ്നേഹ പറയുന്നത്. വർഷങ്ങൾ ആയി ഉള്ള ബന്ധം,ആണ് ഞങ്ങളുടേത്. ചേച്ചി എന്റെ സൂപ്പർ സീനിയർ ആയിരുന്നു, ചേട്ടനുമായി അമൃതുത ടിവി റിയാലിറ്റി ഷോയിലൂടെ തുടങ്ങി ബന്ധം ആണ്. ഈ ചടങ്ങു ഒരർത്ഥത്തിൽ നമ്മുടെ ഒത്തുകൂടൽ ചടങ്ങ് കൂടിയാണ് എന്ന് ചടങ്ങിനെത്തിയ സുരഭി ലക്ഷ്മി പറയുന്നത്.

വളക്കാപ്പ് ചടങ്ങുകൾ എന്നതിലുപരി എഴുകൂട്ടം പലഹാരവുമായി അമ്മ കാണാൻ വരുന്നു എന്നാണ് വിശ്വാസം. ഇന്ന് ന്യൂ ജെനെറേഷൻ ആളുകൾ അതിനെ വളക്കാപ്പ് എന്നും, ബേബി ഷവർ എന്നും വിളിക്കും. ഈ സമയത്ത് ബോഡി ഭയങ്കരമായി ചൂട് ആകും. ഏഴാം മാസം ഒക്കെ ആകുമ്പോൾ ചൂട് കൂടും. അതിനാണ് ചന്ദനവും മഞ്ഞളും ഒക്കെ ദേഹത്തു തേച്ചു കൊടുക്കുന്ന വളക്കാപ്പ് എന്ന ചടങ് വയ്ക്കുന്നതെന്നാണ് വീണ പറയുന്നത്. 

ഇവളുടെ പ്രസവത്തിനു എനിക്ക് ഇവളുടെ കൂടെ വേണം എന്ന് വലിയ ആഗ്രഹം ആണ്. കാരണം വീണയുടെ ഡെലിവറി സമയത്ത് ആശുപത്രിയിൽ സ്നേഹ ആയിരുന്നു കൂടെ ഉണ്ടായിരുന്നത് സ്നേഹ വീണയെക്കുറിച്ച് പറയുന്നു എന്റെ അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിലും ഇവൾ ആയിരുന്നു എന്റെ കൂടെയെന്ന് വീണ ഇമോഷണൽ ആയി പറയുന്നു.

നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് സ്നേഹ. സെറ്റിലുള്ളവർ നല്ല ശ്രദ്ധ നൽകുന്നുണ്ടെന്നും സ്നേഹ പറയുന്നുണ്ട്.

വെറുപ്പിച്ചതും മടുപ്പിച്ചതുമായ ഒരുപാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ; വരദ പറയുന്നു

ആദ്യ സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഐശ്വര്യ സുരേഷ്

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക