എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ?: അപര്‍ണയെ തേടിയെത്തുന്ന വേദനിപ്പിക്കുന്ന കമന്‍റുകള്‍.!

Published : Sep 01, 2023, 10:33 AM IST
എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ?: അപര്‍ണയെ തേടിയെത്തുന്ന വേദനിപ്പിക്കുന്ന കമന്‍റുകള്‍.!

Synopsis

സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്. ഇൻസ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്‍റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. 

തിരുവനന്തപുരം: സിനിമ സീരിയല്‍ നടി അപര്‍ണാ നായരുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്.  നിരവധി പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപര്‍ണ. അപര്‍ണ്ണയുടെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടേയും മുഖത്ത്.

സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്. ഇൻസ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്‍റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. കുടുംബവുമായി തന്‍റെ നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു വീട്ടമ്മയാണ് അപര്‍ണ്ണ എന്നെ തോന്നു. കുട്ടികള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പവും ഉള്ള നിരവധി നിമിഷങ്ങള്‍ മനോഹരമായ ഗാനങ്ങള്‍ ചേര്‍ത്ത് അപര്‍ണ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അവസാനത്തെ പോസ്റ്റ് പോലും വളരെ സന്തോഷം നിറഞ്ഞതായിരുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍
"എന്റെ ഉണ്ണി കളി പെണ്ണ്" എന്നാണ് അപര്‍ണ്ണ എഴുതിയിരിക്കുന്നത്. അപര്‍ണ്ണയുടെ മരണം സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ പോസ്റ്റെന്നാണ് പോസ്റ്റിന്‍റെ ടൈം വ്യക്തമാക്കുന്നത്. 

അപര്‍ണ്ണയുടെ പോസ്റ്റിന് അടിയില്‍ വളരെ വേദനയോടെയാണ് പല കമന്‍റുകളും വരുന്നത്. ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നീ എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ? ഇങ്ങനെ നിരവധി കമന്‍റുകള്‍ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. 

സഞ്ജിത്ത് എന്നാണ് അപർണയുടെ ഭർത്താവിന്റെ പേര്. രണ്ട് പെൺമക്കളുമുണ്ട്. അപർണയുടെ മരണത്തിലെ ആഘാതത്തിലാണ് കുടുംബം. അവസാന പോസ്റ്റിന് മുന്‍പ് അപര്‍ണ്ണ പങ്കുവച്ച പോസ്റ്റിന് വിഷദത്തിന്‍റെ ഛായ ഉണ്ടായിരുന്നു. 

'ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്' - എന്നാണ് ഈ വീഡിയോയുടെ ബാക്ഗ്രൌണ്ടില്‍ പറയുന്നത്. 

നടി അപര്‍ണാ നായരുടെ മരണം വിശ്വസിക്കാനാകുന്നില്ല, തൊട്ടുമുമ്പും സന്തോഷം നിറഞ്ഞ പോസ്റ്റ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത