മുടി ചീകരുത്.. പൊട്ട് തൊടരുത് എന്നുവരെ പറഞ്ഞവരുണ്ട് : വൈറലായി നിരഞ്ജന്‍റെ കുറിപ്പ്

Published : Jan 23, 2023, 07:32 PM ISTUpdated : Jan 23, 2023, 07:35 PM IST
മുടി ചീകരുത്.. പൊട്ട് തൊടരുത് എന്നുവരെ പറഞ്ഞവരുണ്ട് : വൈറലായി നിരഞ്ജന്‍റെ കുറിപ്പ്

Synopsis

ഗോപിക ഗര്‍ഭിണിയായത് മുതല്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും തനിക്ക് വന്ന കമന്റുകളെ പറ്റിയുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ കുറിപ്പില്‍ നടന്‍ രേഖപ്പെടുത്തിയത്. 

കൊച്ചി: പൂക്കാലം വരവായ് അടക്കം നിരവധി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് നിരഞ്ജന്‍ നായര്‍. ഭാര്യയുടെ കൂടെ നിരന്തരം ടിക്‌ടോക് വീഡിയോസുമായി നടന്‍ എത്തിയിരുന്നു. എന്നാലിപ്പോൾ തന്നെ എറ്റവും വേദനിപ്പിച്ച നിമിഷത്തെ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ.

ഗോപിക ഗര്‍ഭിണിയായത് മുതല്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും തനിക്ക് വന്ന കമന്റുകളെ പറ്റിയുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ കുറിപ്പില്‍ നടന്‍ രേഖപ്പെടുത്തിയത്. മാത്രമല്ല ഗര്‍ഭിണിയായവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളും നിരഞ്ജന്‍ സൂചിപ്പിച്ചിരിക്കുകയാണ്. 

'ജീവിതത്തില്‍ അവളുടെ ഓരോ സന്തോഷങ്ങളും സങ്കടങ്ങളും തൊട്ടറിഞ്ഞവന്‍ ആണ് ഞാന്‍. പ്രസവത്തെ പറ്റി അറിയാവുന്നവരുടെ ചില ചോദ്യങ്ങള്‍ ഉണ്ട്. ലോകത്തില്‍ ആദ്യത്തെ ഗര്‍ഭിണി ആയിരുന്നോ ഭാര്യ, ചന്ദ്രനില്‍ നിന്നും ഇറങ്ങി വന്നതാണോ എന്നൊക്കെ.. എന്നോടും അവളോടും ഒരു ചേച്ചി പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ഇങ്ങനെ ടിക് ടോക് എടുത്ത് നടക്കാതെ കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പു ഉണ്ടാക്കൂ. വേഗം റൂമിലേക്ക് പോകു എന്ന്.

ഒട്ടും സുഖകാരം അല്ലാതിരുന്ന ഗര്‍ഭകാലത്തിന് ശേഷം കുഞ്ഞൂട്ടന്‍ വന്നു. അപ്പോ അടുത്തത് ടിവി കാണരുത്, കണ്ണിന്റെ കാഴ്ച ശക്തി പോകും. പട്ടാണി കടല കഴിച്ചാല്‍ പല്ലു പറിഞ്ഞു പോകും, മുടി ചീകരുത്, പൊട്ട് തൊടരുത്. വാതിലിന്റെ കട്ടിള കടന്ന് പുറത്തേക്ക് വരരുത്, ഇതൊക്കെ ചെയുന്നതും പറയുന്നതും സ്ത്രീകള്‍ തന്നെ ആണല്ലോ എന്നതാണ്', നിരഞ്ജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു. 

ഗര്‍ഭിണികള്‍ക്കും പ്രസവിച്ചു കിടക്കുന്നവര്‍ക്കും അവരുടെ മനസ്സിന് സമാധാനം കിട്ടുന്നതൊക്കെ ചെയ്യാനുള്ള അനുമതിയാണ് ആദ്യം കിട്ടേണ്ടത്. അവര്‍ ജീവിക്കട്ടെന്നെ. അടുത്ത തലമുറക്കായി വലിയ ഒരു കാര്യം ചെയ്ത് വന്നിരിക്കുന്നവരാണ്' എന്ന് പറഞ്ഞ് എല്ലാ അമ്മമാർക്കും സല്യൂട്ട് നൽകിയാണ് നടൻ നീണ്ട കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒറ്ററേപേർ നടനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിരഞ്ജന്റെയും ഗോപികയുടെയും ജീവിതമാണ് ഇപ്പോൾ റോൾ മോഡൽ ആകുന്നതെന്നാണ് ഒരാളുടെ കമന്റ്.

ഇത് ഒരു 'ഹിറ്റ്ലർ' കുടുംബം, ചിത്രം പങ്കുവെച്ച് അരുൺ രാഘവൻ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത