നടൻ അരുണ്‍ രാഘവൻ പങ്കുവെച്ച ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.

'പൂക്കാലം വരവായ്' സീരിയലിലെ 'അഭിമന്യൂ'വായി തിളങ്ങി നില്‍ക്കുകയായിരുന്നു നടന്‍ അരുണ്‍ രാഘവന്‍. മൃദുല വിജയും അരുണ്‍ രാഘവും തമ്മിലുള്ള കോംബോ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ഈ സീരിയലിന് മുന്‍പ് നിരവധി ഹിറ്റ് സീരിയലുകളിലും അരുണ്‍ അഭിയയിച്ചിട്ടുണ്ട്. അരുണിന്റെ തുടക്കം തന്നെ നായകനായിട്ടായിരുന്നു.

സീരിയലിന് പുറമേ സിനിമയിലും അഭിനയിച്ചിട്ടുള്ള താരം ഭാവനയുടെ ഭര്‍ത്താവിന്റെ റോളിലും എത്തിയിട്ടുണ്ട്. ഇന്ന് അരുൺ രാഘവൻ എന്ന നടൻ അറിയപ്പെടുന്നത് തന്നെ 'മിസിസ് ഹിറ്റ്ലറി'ലെ വേഷപകർച്ചയോടെയാണ്. നായകന് പകരമായെത്തിയത് ആണെങ്കിലും തുടക്കം മുതൽ സീരിയലിന് ലഭിച്ച സ്വീകാര്യത അരുണിനെ വരവോടെ കൂടി എന്നുവേണം കരുതാൻ. മിനിസ്‌ക്രീനിനു പുറമെ സോഷ്യൽ മീഡിയയിലും സ്ഥിര സാന്നിധ്യമാണ് ഒരു താരമാണ് അരുണ്‍ രാഘവ്.

View post on Instagram

ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരങ്ങളില്‍ ഒരാളുമാണ് അരുണ്‍ രാഘവൻ. 'മിസിസ് ഹിറ്റ്ലർ' ലൊക്കേഷനിൽ നിന്നുള്ളതാണ് അരുണ്‍ രാഘവൻ പങ്കുവെച്ച പുതിയ ചിത്രം. ഒരു കുടുംബ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ 'അരുണി'ന്റെ അമ്മയും സഹോദരന്മാരും അവരുടെ ഭാര്യമാരും അടങ്ങുന്നതാണ് ചിത്രം. നായികയായ മേഘ്‌ന വിൻസന്റ് ചിത്രത്തിലില്ല. 'മിസിസ് ഹിറ്റ്ലർ' ആരാധകർക്കൊരു സന്തോഷം നിറഞ്ഞ നിമിഷമാണ് എല്ലാവരും ഒന്നിച്ചുള്ള ചിത്രം. കൂടാതെ നടി മാൻവിക്കൊപ്പമുള്ള ചിത്രങ്ങളുമുണ്ട്.

ഐടി ഫീല്‍ഡില്‍ നിന്നുമാണ് അരുണ്‍ രാഘവ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. 'കാണാകണ്മണി', 'സ്ത്രീപദം', 'ഭാര്യ', 'പൂക്കാലം വരവായ്' തുടങ്ങി നിരവധി സീരിയലുകളില്‍ ഇതിനകം തന്നെ അഭിനയിച്ച് കഴിഞ്ഞു. 'ഭാര്യ' എന്ന സീരിയലിലാണ് പത്തോളം കഥാപാത്രങ്ങള്‍ ഒരുമിച്ച് ചെയ്‍തത്. അത് വളരെ രസകരമായ അനുഭവമാണെന്ന് താരം തന്നെ നേരത്തെ പറഞ്ഞിരുന്നു.

Read More: 'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു