Shanavas shanu : 'മിസിസ് ഹിറ്റ്‌ലറി'ല്‍ ഇനി 'ഡി കെ'യായി ഉണ്ടാകില്ല; കാരണം വ്യക്തമാക്കി ഷാനവാസ്

Web Desk   | Asianet News
Published : Feb 10, 2022, 08:57 PM IST
Shanavas shanu : 'മിസിസ് ഹിറ്റ്‌ലറി'ല്‍ ഇനി 'ഡി കെ'യായി ഉണ്ടാകില്ല; കാരണം വ്യക്തമാക്കി ഷാനവാസ്

Synopsis

സീ കേരളത്തിലെ കഥാപാത്രത്തോട് പിന്മാറുന്നു നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നെന്നും, കൊടുത്ത വാക്കിന് വില കൊടുത്ത് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, പലതും നഷ്ടമായേക്കാമെന്നുമാണ് താരം ഫേസ്ബുക്കിലൂടെ കുറിച്ചത്.

മലയാളികള്‍ക്ക് സുപരിചിതനായ നായക കഥാപാത്രമാണ് ഷാനവാസ് (Shanavas Shanu). ചില പരമ്പരകളിലെല്ലാം കഥാപാത്രങ്ങളുമായി എത്തിയെങ്കിലും, 'സീത' (Seetha Serial) എന്ന പരമ്പരയിലെ 'ഇന്ദ്രന്‍' (indran) എന്ന കഥാപാത്രമാണ് ഷാനവാസിനെ പോപ്പുലര്‍ ആക്കി മാറ്റിയത്. സീ കേരളം (Zee keralam) ചാനലിലെ 'മിസിസ് ഹിറ്റ്‌ലര്‍' (Mrs Hitler) എന്ന പരമ്പരയിലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ഇത്രയും നാള്‍ ഉണ്ടായിരുന്നത്. (actress Meghna)ഒ 'മിസിസ് ഹിറ്റ്‌ലറി'ലൂടെ മികച്ച ജോഡികള്‍ക്കുള്ള ചില അവാര്‍ഡും മേഘ്‍നയ്‍ക്കൊപ്പം ഷാനവാസിനെ തേടിയെത്തിയിരുന്നു. പ്രേക്ഷകപ്രിയമുള്ള 'മിസിസ് ഹിറ്റ്‌ലറി'ല്‍ നിന്നും ഷാനവാസ് പിന്മാറുന്നുവെന്നതാണ് പുതിയ വാര്‍ത്ത. മനോഹരമായി മുന്നോട്ടുപോകുന്ന പരമ്പരയില്‍ നിന്ന് എന്താണ് താരം പിന്മാറുന്നതെന്നാണ് വാര്‍ത്ത അറിഞ്ഞ പലരും ചോദിക്കുന്നത്. 'മിസിസ് ഹിറ്റ്‌ലറി'ല്‍ 'ദേവ് കൃഷ്‍ണ' (Dev Krishna aka DK) എന്ന കഥാപാത്രത്തെ, 'ഡി കെ' എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. അതിനിടെ എന്തിനാണ് പിന്മാറുന്നത് എന്നാണ് മിക്കവരും ചോദിക്കുന്നത്.

സീ കേരളത്തിലെ കഥാപാത്രത്തോട് പിന്മാറുന്നു നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നെന്നും, കൊടുത്ത വാക്കിന് വില കൊടുത്ത് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, പലതും നഷ്‍ടമായേക്കാമെന്നുമാണ് താരം ഫേസ്ബുക്കിലൂടെ കുറിച്ചത്. അതോടൊപ്പംതന്നെ അടുത്തയാഴ്‍ച തുടങ്ങുന്ന പുതിയ പ്രൊജക്ടില്‍ കാണാം എന്നും ഷാനവാസ് കുറിച്ചിട്ടുണ്ട്. എന്താണ് ശരിക്കും കാരണമെന്ന് പോസ്റ്റ് വായിച്ച പലര്‍ക്കും മനസ്സിലായില്ലായിരുന്നു. എന്നാല്‍ ഷാനവാസ് മുന്നേതന്നെ കരാറില്‍ ഏര്‍പ്പെട്ടിരുന്ന 'സീത' പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെയാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. അതാണ് വാക്കിന് വില കല്‍പ്പിക്കുന്നുമെന്നും, വരുന്ന പ്രൊജക്ടില്‍ കാണാം എന്നും ഷാനവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.


താന്‍ മുന്നേതന്നെ വാക്കുകൊടുത്ത 'സീത' പരമ്പരയുടെ രണ്ടാംഭാഗം ആരംഭിക്കുകയാണെന്നും, താന്‍ പിന്മാറിയാല്‍ ആ പ്രൊജക്ട് തന്നെ ഇല്ലാതായേക്കാം എന്നും, അതുകൊണ്ടാണ് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഡി.കെ യെ ഉപേക്ഷിക്കുന്നതുമെന്നുമാണ് ഷാനവാസ് പറയുന്നത്. ഇനി 'ഡി കെ' ആയല്ല 'സീത'യുടെ 'ഇന്ദ്രനാ'യാണ് ഷാനവാസ് സ്‌ക്രീനിലെത്തുക.


താരത്തിന്റെ കുറിപ്പ് വായിക്കാം


'ഡികെ'യുടെ കോട്ട് അഴിച്ചുവെച്ച് 'ഹിറ്റ്‌ലറി'ല്‍ നിന്ന് പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വിലകല്‍പിച്ച് നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്‍ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം. എന്നില്‍ വിശ്വാസം അര്‍പ്പിച് 'ഡി കെ' എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച സീ കേരളം ചാനലിന് 100ല്‍ 101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ 'ഹിറ്റ്‌ലറി'നോട് സലാം പറയുന്നു. ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു. 'ഹിറ്റ്‌ലറി'ന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് ('ഡി കെ') തന്ന സ്‌നേഹവും സപ്പോര്‍ട്ടും പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്‌ലറി'നും കൊടുക്കണം. പുതിയ 'ഡികെ'യ്ക്കും 'മിസിസ് ഹിറ്റ്‌ലറി'നും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്‍ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍  വരും. അടുത്ത ആഴ്‍ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത