Alice Christy|'വലിയ ദിവസം' വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആലീസ് ക്രിസ്റ്റി

Published : Nov 20, 2021, 10:56 PM IST
Alice Christy|'വലിയ ദിവസം' വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആലീസ് ക്രിസ്റ്റി

Synopsis

പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് ആലീസിന് മിന്നുകെട്ടിയത്.  

സ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്(Alice Christy). സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ്(serial) ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം  എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്.  പ്രേക്ഷകർ നേരത്തെ അറിയുമ്പോലെ കഴിഞ്ഞ 18-നായിരുന്നു ആലീസിന്റെ വിവാഹം.  വിവഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് താരം. 

പത്തനംതിട്ടക്കാരനായ സജിൻ സജി സാമുവലാണ് ആലീസിന് മിന്നുകെട്ടിയത്.  സജിനെ നേരത്തെ തന്നെ  ആലീസ് പരിചയപ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ കൊവിഡിന്റെ മൂന്നാം തരംഗം  ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. എന്നാൽ അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് വാർത്ത വന്നു. അതാണ് വിവാഹം വൈകാൻ കാരണമെന്നും ആലീസ് പറഞ്ഞു.

വിവാഹ ശേഷം ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്ന വീടിന്‍റെ ഗൃഹപ്രവേശ ചിത്രങ്ങളും കുറിപ്പും  ആലീസ് നേരത്തെ പങ്കുവച്ചിരുന്നു. സജിൻ നിർമിച്ച വീടിന്‍റെ പേര് ബെത്ലഹേം എന്നാണെന്നും ആലീസ് പരിചയപ്പെടുത്തുന്നു. നിർമാണ ഘട്ടത്തിൽ ഓരോ സമയവും  തന്‍റെ അഭിപ്രായം സജിൻ ചോദിച്ചിരുന്നു, ആ വീട്ടിൽ എനിക്ക് കണ്ണടച്ച് നടക്കാമെന്നും ആലീസ് പങ്കുവച്ച  കുറിപ്പിൽ ആരാധകരോടായി വെളിപ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത