'സിങ്കിളാണ്, മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ല'; ഭാവി ജീവിതം വ്യക്തമാക്കി മേഘ്ന വിൻസെന്‍റ്

Published : Nov 19, 2021, 07:01 PM IST
'സിങ്കിളാണ്, മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ല'; ഭാവി ജീവിതം വ്യക്തമാക്കി മേഘ്ന വിൻസെന്‍റ്

Synopsis

വിവാഹമോചനത്തെക്കുറിച്ചും മറ്റ് അനുഭവങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മേഘ്ന

ടെലിവിഷൻ ആരാധകരുടെ എവർഗ്രീൻ താരമാണ് മേഘ്ന വിൻസെന്‍റ്. വർഷങ്ങളായി ടെലിവിഷൻ രംഗത്തുള്ള താരം അടുത്തിടെ പുതിയ പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടെ ആയിരുന്നു മേഘ്‍നയുടെ തിരിച്ചുവരവ്. 

കുറച്ചുനാൾ സീരിയൽ രംഗത്തുനിന്ന് മാറി നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. ലോക്ക്ഡൌൺ ആരംഭിച്ചതിനിടെ പ്രേക്ഷകർക്കായി സ്വന്തം യൂട്യൂബ് ചാനലും അവര്‍ തുടങ്ങിയിരുന്നു. സ്വന്തം വിശേഷങ്ങൾക്കൊപ്പം ചില  വെബ് സീരീസുകളും മേഘ്ന യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍റെ വിവാഹ മോചനത്തെക്കുറിച്ചും മറ്റ് അനുഭവങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മേഘ്ന. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മേഘ്ന സംസാരിക്കുന്നത്.

മേഘ്ന വീണ്ടും വിവാഹിതയാകുമോ എന്നുള്ള ചോദ്യമാണ് നിരവധി ആരാധകർ ചോദിക്കുന്നത്. ഉടനൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് മേഘ്ന പറയുന്നത്. ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തത്  സമാധാനമാണ്  എന്നായിരുന്നു അവതാരകന്‍റെ ചോദ്യത്തിന് മറുപടി. തനിക്കിപ്പോൾ അതുണ്ടെന്നും മേഘ്ന കൂട്ടിച്ചേർത്തു. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ്  ആണോ നല്ലത് എന്നായി അവതാരകൻ. രണ്ടായാലും സമാധാനമായി ജീവിച്ചാല്‍ മതി എന്നായിരുന്നു മേഘ്ന നൽകിയ മറുപടി. ആരുമായും ഇപ്പോൾ ബന്ധം തുടരുന്നില്ലെന്നും, മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു.

മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെന്തെന്ന് ചോദിച്ചപ്പോൾ, ഒന്നും മറക്കരുതെന്ന് മേഘ്ന. ഒന്നും മറക്കരുത്, നമ്മളെ നമ്മളാക്കിയ കാര്യങ്ങളെല്ലാം മറന്നാൽ നമ്മൾ നമ്മളല്ലാതാകും. ജീവിതത്തിൽ  സംഭവിച്ച കാര്യങ്ങളിൽ നിന്ന് നമുക്ക്  പാഠങ്ങൾ പഠിക്കാം. ഓർമകളുണ്ടാകാം. ചിലത് നമ്മുടെ തെറ്റുകളുമാകാം. ഒന്നും മറക്കേണ്ടതില്ല. എല്ലാം നല്ലത് മാത്രമെടുത്ത് മുന്നോട്ടു പോയാൽ മതി. സിനിമയിലും സീരിയലിലും അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. പാട്ട് പാടാനും ഇഷ്ടമാണ്- മേഘ്ന പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത