രവിവര്‍മ്മയുടെ പെയിന്റിംഗ് പുനരാവിഷ്കരിച്ച് അനുശ്രീയുടെ ഫോട്ടോഷൂട്ട് ; പിന്നാലെ ട്രോളും,വിമർശനവും

Published : Aug 30, 2023, 08:01 AM IST
രവിവര്‍മ്മയുടെ പെയിന്റിംഗ് പുനരാവിഷ്കരിച്ച് അനുശ്രീയുടെ ഫോട്ടോഷൂട്ട് ; പിന്നാലെ ട്രോളും,വിമർശനവും

Synopsis

ഇപ്പോഴിതാ താരം പങ്കുവെക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാജ രവിവർമ്മയുടെ പ്രശസ്തമായ പെയിന്റിംഗ് പുനരാവിഷ്കരിക്കുകയാണ് താരം.

കൊച്ചി: കുടുംബ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ അനുശ്രീ നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. നായിക വേഷങ്ങളിലൂടെയൊക്കെ പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരംഗത്തെ പോലെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. സീരിയൽ ലോകത്ത് പ്രകൃതി എന്ന പേരിൽ അറിയപ്പെടുന്ന അനുശ്രീ സോഷ്യൽ മീഡിയയിലേയും സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ താരം പങ്കുവെക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാജ രവിവർമ്മയുടെ പ്രശസ്തമായ പെയിന്റിംഗ് പുനരാവിഷ്കരിക്കുകയാണ് താരം. മകൻ ആരവിനെയും കൈയിലെടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ അതിന് വിമർശന രൂപേണയുള്ള കമന്റുകളാണ് പ്രേക്ഷകർ നൽകുന്നത്. അച്ഛൻ ദാ വരുന്നു എന്ന അർത്ഥം വരുന്ന പെയിന്റിംഗ് പുനരാവിഷ്കരിച്ചതിലൂടെ ചിത്രത്തെ അപമാനിക്കാൻ ആണോ ശ്രമം എന്നാണ് പലരുടെയും ചോദ്യം.

അനുശ്രീയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ അനുശ്രീ ഭർത്താവ് വിഷ്ണുവുമായുള്ള ബന്ധം പിരിഞ്ഞതൊക്കെ വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായിരുന്നു വിഷ്ണു. വീട്ടുകാരെ എതിർത്ത് നടത്തിയ പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ അധികം വൈകാതെ ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനും അനുശ്രീക്കുണ്ട്.

ജീവിതത്തിൽ നെഗറ്റീവ് ചിന്തിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. നെഗറ്റീവ് ആയിരുന്നാൽ മുഖവും ഡള്ളായി ഇരിക്കും, നിരാശ തോന്നും. വരുന്ന പോസിറ്റീവ് കാര്യങ്ങൾ കൂടി നെഗറ്റീവായി മാറും. അപ്പോൾ നമ്മൾ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാനാവുക. അതുകൊണ്ടാണ് താൻ എപ്പോഴും പോസിറ്റിവിറ്റി നിലനിർത്തുന്നതെന്നും നേരത്തെ അനുശ്രീ പറഞ്ഞിരുന്നു.

'തിരുവോണ ദിനത്തില്‍ അവര്‍ പട്ടിണിയിലാണ്': മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാറിനെ വിമര്‍ശിച്ച് ജയസൂര്യ

'ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്, ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചില്ല'

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത