Archana Suseelan Wedding : നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ, വിവാഹം അമേരിക്കയിൽ

Web Desk   | Asianet News
Published : Dec 07, 2021, 04:34 PM ISTUpdated : Dec 07, 2021, 04:39 PM IST
Archana Suseelan Wedding : നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ, വിവാഹം അമേരിക്കയിൽ

Synopsis

ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: സീരിയൽ താരം (Serial Actress) അർച്ചന സുശീലൻ(Archana Suseelan) വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്നു (Big Boss) അര്‍ച്ചന.  ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാൻ വേണ്ടി  രണ്ട് സുഹൃത്തുക്കൾ ഇരുവരെയും എടുത്തുയർന്നുണ്ട് വീഡിയോയിൽ. 

സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരിലേക്കെത്തുന്നത്. മാനസപുത്രി എന്ന സീരിയലിലെ ​ഗ്ലോറി എന്ന വില്ലത്തിയാണ് അർച്ചനയുടെ കഥാപാത്രങ്ങളിലെ എടുത്തുപറയാവുന്ന കഥാപാത്രം. പ്രവീണുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ അർച്ചന മുമ്പും പങ്കുവെച്ചിട്ടുണ്ട്. നിറയെ പൂക്കളുള്ള ലെഹം​​ഗ അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ ബി​ഗ് ബോസ് സീസൺ വൺ മത്സരാർത്ഥിയായിരുന്നു അർച്ചന. നിരവധി പേരാണ് വധൂവരൻമാർക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.  

PREV
click me!

Recommended Stories

'അമ്മ വിളി' പ്രശ്നം; മാപ്പ് പറയാൻ തയ്യാറെന്ന് ദിയ കൃഷ്ണ, പക്ഷേ ആ ഒരു കാര്യത്തിൽ മാത്രം
അന്നയാൾ ബ്ലേഡ് കൊണ്ട് കീറി ! ചിലർ കടിക്കും, മാന്തും, ഒരിക്കലും മറക്കില്ല ഞാൻ; 25 വർഷത്തെ അനുഭവവുമായി രഞ്ജിനി ഹരിദാസ്