Jishin mohan : 'ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ'; കുറിപ്പുമായി ജിഷിൻ മോഹൻ

Published : May 16, 2022, 04:01 PM IST
Jishin mohan : 'ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ'; കുറിപ്പുമായി ജിഷിൻ മോഹൻ

Synopsis

മിനിസ്‌ക്രീനിലെ സജീവ താരങ്ങളായ ജിഷിന്‍ മോഹനും (Jishin mohan) വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ജിഷിന്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്

മിനിസ്‌ക്രീനിലെ സജീവ താരങ്ങളായ ജിഷിന്‍ മോഹനും (Jishin mohan) വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ജിഷിന്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. നിലവില്‍ അമ്മ മകൾ എന്ന പരമ്പരയിലാണ് ജിഷിൻ അഭിനയിക്കുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയ്ക്ക് ശേഷം സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് അമ്മ മകൾ.

ഇപ്പോഴിതാ പരമ്പരയിലെ ഒരു വീഡിയോ രംഗം പങ്കുവച്ച് താരം എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ.. അമ്മയും മകളും ഒരേ സമയം ഗർഭിണികൾ ആയാൽ എങ്ങനെയിരിക്കും? സീ കേരളം അമ്മ മകൾ സീരിയലിലെ ഒരു രംഗം..'- എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

സത്യ എന്ന പെണ്‍കുട്ടി, നിറപകിട്ട് തുടങ്ങിയ പരമ്പരകള്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൈസല്‍ അടിമാലിയാണ് അമ്മ മകള്‍ സംവിധാനം ചെയ്യുന്നത്. കെ.വി അനിലിന്റെ തിരക്കഥയെ തിരശീലയിലെത്തിക്കുന്ന നിര്‍മ്മാതാക്കള്‍ മോഡി മാത്യുവും ജയചന്ദ്രനുമാണ്. മിത്ര കുര്യന്‍, മരിയ പ്രിന്‍സ്, രാജീവ് റോഷന്‍, ശ്രീജിത്ത് വിജയ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, യമുന തുടങ്ങിയ വലിയൊരു താരനിരതന്നെ അണിനിരക്കുന്ന പരമ്പരയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ജിഷിന്‍ എത്തുന്നത്. സൂപ്പര്‍ എന്റര്‍ടെയിനറായുള്ള പരമ്പര തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി ഒന്‍പതിനാണ് സംപ്രേഷണം ചെയ്യുന്നത്.

മിത്ര കുര്യനും

ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മിത്ര കുര്യൻ കുറച്ചുകാലം അഭിനയത്തില്‍ നിന്നും മാറിനിന്ന മിത്ര ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.  ഒരു കോളേജ് വിദ്യാർത്ഥിനിയുടെ അമ്മയുടെ വേഷത്തിലാണ് ഇത്തവണ മിത്ര എത്തുന്നത്. മകളോടുള്ള സ്നേഹത്തിന്റെ പേരിൽ സ്വന്തം ആഗ്രഹങ്ങൾ ഉപേക്ഷിക്കുകയും അവൾക്കായി ജീവിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സംഗീത. മകളായ അനുവിന്റെ വേഷത്തിലെത്തിയത് മരിയയാണ്. 

PREV
click me!

Recommended Stories

മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല..; 2025നെ കുറിച്ച് ആന്റണി വർ​ഗീസ്
അന്ന് താലിമാല വിറ്റ ഭർത്താവ്, ഇന്ന് ഭാര്യയ്ക്ക് ഡയമണ്ട് നെക്ലേസും മോതിരവും സമ്മാനം: മനംനിറഞ്ഞ് അഖിൽ മാരാർ