'ഇനി കൊടിവച്ച കാറില്‍' : പുതിയ വിശേഷം പങ്കുവച്ച് ഗൗരി കൃഷ്ണ

Web Desk   | Asianet News
Published : Oct 03, 2021, 10:04 PM ISTUpdated : Oct 03, 2021, 10:21 PM IST
'ഇനി  കൊടിവച്ച കാറില്‍' : പുതിയ വിശേഷം പങ്കുവച്ച് ഗൗരി കൃഷ്ണ

Synopsis

കേരള സ്റ്റേറ്റ് എന്ന കൊടിവച്ച കാറിനുമുന്നില്‍ നില്‍ക്കുന്ന ഗൗരിയെ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. ഇനിയിപ്പോള്‍ മിനിസ്‌ക്രീന്‍ വിട്ട് രാഷ്ട്രിയത്തിലേക്കുള്ള ചുവടുവയ്പ്പാണോ താരത്തിന്റേത് എന്നാണ് എല്ലാവരുംതന്നെ ചിന്തിച്ചത്.

സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്ന പൗര്‍ണമിത്തിങ്കളിലെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പൗര്‍ണമിയെ അവതരിപ്പിച്ച താരമാണ് ഗൗരി കൃഷ്ണ (gowri krishnan). പരമ്പരയ്‌ക്കൊപ്പം(serial) തന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ ഗൗരിക്ക് സാധിച്ചു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസില്‍ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നില്‍ക്കുകയാണ്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഗൗരി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ വൈറലായിരിക്കുന്നത്.

കേരള സ്റ്റേറ്റ് എന്ന കൊടിവച്ച കാറിനുമുന്നില്‍ നില്‍ക്കുന്ന ഗൗരിയെ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. ഇനിയിപ്പോള്‍ മിനിസ്‌ക്രീന്‍ വിട്ട് രാഷ്ട്രിയത്തിലേക്കുള്ള ചുവടുവയ്പ്പാണോ താരത്തിന്റേത് എന്നാണ് എല്ലാവരുംതന്നെ ചിന്തിച്ചത്. പക്ഷെ കാര്യം അതല്ല. സീ കേരളത്തിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ ബഹുമാന്യയായ മിനിസ്റ്റര്‍ ഗായത്രി ദേവിയായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്തയാണ് ഗൗരി പങ്കുവച്ചത്. പരമ്പരയില്‍ ബഹുമാന്യയായ പൊതുമരാമത്ത് മന്ത്രിയാണ് ഗായത്രി. കേരള സ്റ്റേറ്റ് പതിനേഴ് കാറിനുമുന്നില്‍ നില്‍ക്കുന്ന ഗായത്രി ദേവിയെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ഗൗരിക്ക് മിനിസ്റ്റര്‍ വേഷം നന്നായി ഇണങ്ങുന്നുണ്ടെന്നും, പരമ്പരയില്‍ ബോള്‍ഡായുള്ള വേഷം ആയിരിക്കുമെന്നും, ഇനി രാഷ്ട്രിയത്തില്‍ ഇറങ്ങിക്കൂടെ എന്നെല്ലാമാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്. സഹതാരങ്ങളും ആരാധകരുമെല്ലാം താരത്തിന്റെ പുതിയ വേഷത്തിന് ആശംസകളുമായെത്തിയിട്ടുണ്ട്. സീ കേരളത്തില്‍ വൈകീട്ട് 06.30 മുതല്‍ 07.30 വരെയാണ്. നടന്‍ സായി കുമാറിന്റെ മകള്‍ വൈഷ്ണവി സായ്കുമാറാണ് (vaishnavi saikumar) കയ്യെത്തും ദൂരത്ത് പരമ്പരയില്‍ വില്ലത്തി കഥാപാത്രമായെത്തുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത