Serial Actor Shriram: 'ഉന്നം മറന്ന് തെന്നി പറന്ന്'; പുത്തൻ വെബ് സീരീസുമായി ശ്രീറാം

Published : Jan 23, 2022, 10:32 PM IST
Serial Actor Shriram: 'ഉന്നം മറന്ന് തെന്നി പറന്ന്'; പുത്തൻ വെബ് സീരീസുമായി ശ്രീറാം

Synopsis

ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു കസ്തൂരിമാൻ.  ശ്രീറാം രാമചന്ദ്രൻ, റബേക്ക സന്തോഷ് എന്നിവരാണ് കസ്തൂരിമാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു കസ്തൂരിമാൻ.  ശ്രീറാം രാമചന്ദ്രൻ, റബേക്ക സന്തോഷ് എന്നിവരാണ് കസ്തൂരിമാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പരമ്പര അവസാനിച്ചെങ്കിലും കസ്തൂരിമാനിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയങ്കരരാണ്. ഷോർട്ട് ഫിലിമുകളും വെബ് സീരീസുകളുമായി തിരക്കിലാണ് ശ്രാറാമിപ്പോൾ. പല ഷോർട്ട് ഫിലിമുകളിലും വേഷമിട്ട ശ്രീറാമിന്റെ പുതിയ വെബ് സീരീസാണ് ശ്രദ്ധ നേടുന്നത്. ഉന്നം മറന്ന് തെന്നി പറന്ന് എന്ന വെബ് സീരീസുമായാണ് ഇത്തവണ ശ്രീറാം എത്തുന്നത്.

യൂട്യൂബ് ഹിറ്റായി മാറിയ ബിഫോർ ദെ മെറ്റ് എന്ന വെബ് സീരീസിനു ശേഷമാണ്  എസ് ക്യൂബ്സ് ഒരുക്കുന്ന പുതിയ സീരീസ്  പുറത്തിറങ്ങിയിരിക്കുന്നത്. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിച്ച  വെബ് സീരീസിൽ  ശ്രീറാം രാമചന്ദ്രൻ, വികീഷ റാവു, ശരൺ എസ്എസ്, സൂഫി മരിയ മാത്യു, ഗീത ജിത്തു, പ്രദീപ് മേനോൻ, ആതിര സുരേഷ്, നെബിൻ കാസിം എന്നിവരാണ് വേഷമിടുന്നത്. 

യുവ ദമ്പതികളുടെ ജീവിതത്തിലെ ഗൌരവുമുള്ള വിഷയങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് ആദ്യ എപ്പിസോഡിൽ. പ്രമോദ് മോഹനാണ് വെബ്  സീരീസിന്റെ  സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമോദ്- ഹർഷാദ് ചെമ്പകശ്ശേരി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  കസ്തൂരിമാനിലുടെയാണ് റബേക്ക സന്തോഷും ശ്രീറാമും വലിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇരുവരുടെയും ജീവ്യ കോമ്പിനേഷൻ ഇന്നും പ്രശസ്തമാണ്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍