സീരിയൽ താരം തൻവി വിവാഹിതയാകുന്നു; എന്‍ഗേജ്മെന്‍റ് ചിത്രങ്ങള്‍

Published : Apr 23, 2021, 09:49 AM ISTUpdated : Apr 23, 2021, 06:45 PM IST
സീരിയൽ താരം തൻവി വിവാഹിതയാകുന്നു; എന്‍ഗേജ്മെന്‍റ് ചിത്രങ്ങള്‍

Synopsis

മിനിസ്ക്രീൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ തൻവി വിവാഹിതയാകുന്നു.ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി.

മിനിസ്ക്രീൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ തൻവി വിവാഹിതയാകുന്നു. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. ദുബായിൽ വച്ചായിരുന്നു എൻകേജ്മെന്റ് ചടങ്ങുകൾ. തന്റെ സ്പെഷ്യൽ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചത്. 

പരസ്പരം, മൂന്നുമണി, ഭദ്ര, രാത്രിമഴ തുടങ്ങിയവയായിരുന്നു താരത്തിന്റെ ശ്രദ്ധേയമായ പരമ്പരകൾ. സോഷ്യൽ മീഡിയയിൽ തരംഗമായ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലും താരം സാന്നിധ്യമായിരുന്നു. കാസര്‍കോട്ടു കാരിയായ താരം സീരിയലുകളില്‍ നിറസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള തൻവിയുടെ വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. 

ഞാൻ ഏറ്റവും എളുപ്പത്തിൽ പറഞ്ഞ 'യെസ്', ഒടുവിൽ കാര്യങ്ങൾ ഔദ്യോഗികമാകുന്നു..'- എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വരികളിൽ നിന്നു തന്നെ ഇരുവരുടെയും പ്രണയം അറിയാമെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. താന്റെ എൻകേജ്മെന്റ് കഴിഞ്ഞെന്ന് അറിയിക്കുന്ന ഒരു പോസ്റ്റിന് പിന്നാലെയാണ് തൻവി പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

'മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്