'ഇനി മൃദ്വ'; ഒന്നിച്ചെത്തി വിവാഹ വാർത്ത പങ്കുവച്ച് പ്രിയ താരങ്ങൾ

Published : Dec 23, 2020, 09:59 AM IST
'ഇനി മൃദ്വ'; ഒന്നിച്ചെത്തി വിവാഹ വാർത്ത പങ്കുവച്ച്  പ്രിയ താരങ്ങൾ

Synopsis

ടെലിവിഷൻ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും, പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയും ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു.

ടെലിവിഷൻ സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി മൃദുല വിജയും, പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയും ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയും വിവാഹിതരാകുന്നു.  മഞ്ഞിൽവിരിഞ്ഞ പൂവി'ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയ താരമാണ്. നിരവധി പരമ്പരകളിലിൽ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്. 

ഡിസംബർ 23 ബുധനാഴ്ച  ഔദ്യോഗികമായി വിവാഹനിശ്ചയം നടക്കും. തിരുവനന്തപുരത്താണ് ചടങ്ങുകൾ. ഒരേ മേഖലയിൽ നിൽക്കുന്നവർ ഒന്നാകുമ്പോൾ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം സ്വാഭാവികമാണ്. അത്തരം ചോദ്യങ്ങളോട് അല്ലെന്നാണ് താരങ്ങൾക്ക് പറയാനുള്ളത്. പൊതു സുഹൃത്ത് വഴി വന്ന ആലോചന ഉറപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ. 

ഇരുവരും ഒരുമിച്ച് ആരംഭിച്ച മൃദ്വ എന്ന യൂട്യൂബ് ചാനലിലൂടെ വിവാഹനിശ്ചയ വിവരം അറിയിച്ചിരിക്കുകയാണ് താരങ്ങൾ. ഇരുവരും ചേർന്നെത്തിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍