'വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഞാൻ ഒരിക്കലും നിന്നെ കൈവിടില്ല'; ഭർത്താവിനെ കുറിച്ച് ഷഫ്‌ന

Published : Jan 24, 2021, 05:39 PM ISTUpdated : Jan 24, 2021, 05:54 PM IST
'വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും  ഞാൻ ഒരിക്കലും നിന്നെ കൈവിടില്ല'; ഭർത്താവിനെ കുറിച്ച് ഷഫ്‌ന

Synopsis

പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഭര്‍ത്താവായ സജിനൊപ്പമുള്ള ചിത്രങ്ങളാണ് ഷഫ്ന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഒരിക്കലും ഞാൻ നിന്നെ കൈവിടില്ല.ഇത് എന്നെന്നേക്കുമായി നിലനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു'എന്നാണ് ഷഫ്ന ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. 

'എനിക്ക് നിങ്ങളിൽ നിന്ന് കണ്ണെടുക്കാനാവില്ല, എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ തികഞ്ഞ മനുഷ്യനാണ് നിങ്ങൾ. ഞാൻ ഭാഗ്യവതിയാണ്' എന്നാണ് മറ്റൊരു ചിത്രത്തിന് താരം നൽകിയ കുറിപ്പ്. ചുവന്ന സാരിയിൽ മനോഹരിയായ താരത്തെ ചിത്രങ്ങളിൽ കാണാവുന്നതാണ്. 

പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ശേഷവും അഭിനയ രം​ഗത്ത് സജീവമാണ് ഷഫ്‌ന.

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ