ഷാരൂഖിന്‍റെ 'സെല്‍ഫ് ട്രോള്‍': ആമസോണ്‍ മേധാവി കുടിച്ച വെള്ളം പുറത്തുച്ചാടി.!

Web Desk   | Asianet News
Published : Jan 20, 2020, 08:38 PM ISTUpdated : Jan 21, 2020, 11:45 AM IST
ഷാരൂഖിന്‍റെ 'സെല്‍ഫ് ട്രോള്‍': ആമസോണ്‍ മേധാവി കുടിച്ച വെള്ളം പുറത്തുച്ചാടി.!

Synopsis

ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗിന് വേണ്ടി ചിത്രീകരിച്ച ഷോയിലെ രസകരമായ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്.  

മുംബൈ: ആമസോണ്‍ കമ്പനിയുടെ മേധാവി ജെഫ് ബെസോസിന്‍റെ ഇന്ത്യ സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയമായും സാമ്പത്തിക രംഗത്തും വലിയ വിവാദമായ സന്ദര്‍ശനത്തിന്‍റെ അവസാനം മുംബൈയില്‍ ബെസോസ് ഒരു ടോക്ക് ഷോ നടത്തി. ബോളിവുഡിലെയും ബിസിനസ് രംഗത്തെയും മുന്‍നിരക്കാര്‍ മുംബൈയില്‍ ഈ ചടങ്ങിന് എത്തി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ആണ് ബെസോസിന്‍റെ ഈ ടോക് ഷോ ഹോസ്റ്റ് ചെയ്തത്. 

ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗിന് വേണ്ടി ചിത്രീകരിച്ച ഷോയിലെ രസകരമായ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്.  ഷോയ്ക്കിടയില്‍ ബെസോസ് ഷാരൂഖ് ഖാനെക്കുറിച്ച് പറഞ്ഞ കമന്‍റിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ഷാരൂഖിന്‍റെ മറുപടിയില്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന ബെസോസിന് ചിരി നിയന്ത്രിക്കാനായില്ല.

സംഭവം ഇങ്ങനെ - ബെസോസ് പറഞ്ഞു "സ്റ്റേജിന് പിന്‍വശത്ത് വച്ച് ഞങ്ങള്‍ സംസാരിച്ചു, ഞാന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും എളിമയുള്ള മനുഷ്യരില്‍ ഒരാളാണ് ഇദ്ദേഹം...

ഷാരൂഖ് അപ്പോള്‍ തന്നെ മറുപടി നല്‍കി - അതിന് കാരണം, എന്‍റെ അവസാനത്തെ രണ്ട് പടവും നന്നായി വന്നില്ല. അതേ സമയം സ്വന്തം ട്രോളുന്ന ഷാരൂഖ് ഖാന്‍റെ രീതിയെ പ്രശംസിച്ചാണ് പലരും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍