ഷക്കീലയുടെ 'പ്രേമ വെളിപ്പെടുത്തലിന്' മറുപടിയുമായി മണിയന്‍ പിള്ള രാജു

Published : Mar 04, 2019, 09:11 AM IST
ഷക്കീലയുടെ 'പ്രേമ വെളിപ്പെടുത്തലിന്' മറുപടിയുമായി മണിയന്‍ പിള്ള രാജു

Synopsis

നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റില്‍ വെച്ച് മണിയന്‍ പിള്ള രാജുവിനോട് വല്ലാത്തൊരു ഇഷ്ടം മനസില്‍ കൂടുകൂട്ടി എന്നായിരുന്നു ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാറില്‍ അതിഥിയായി എത്തിയപ്പോള്‍ ഷക്കീലയുടെ വെളിപ്പെടുത്തല്‍.  

തിരുവനന്തപുരം: ഷക്കീല തന്‍റെ ഉള്ളിലുണ്ടായിരുന്ന പ്രണയം വെളിപ്പെടുത്തി ഷക്കീല. നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റില്‍ വെച്ച് മണിയന്‍ പിള്ള രാജുവിനോട് വല്ലാത്തൊരു ഇഷ്ടം മനസില്‍ കൂടുകൂട്ടി എന്നായിരുന്നു ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാറില്‍ അതിഥിയായി എത്തിയപ്പോള്‍ ഷക്കീലയുടെ വെളിപ്പെടുത്തല്‍.

2007 ലാണ് ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ ഷക്കീല എന്ന പേരില്‍ തന്നെ അതിഥി വേഷത്തിലാണ് ഇവര്‍ എത്തിയത്. ഇതിനിടെ തന്‍റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇതില്‍ രാജുവിന്‍റെ ഇടപെടലുമാണ് അദേഹത്തോട് പ്രണയം തോന്നുകയും പിന്നാലെ ഒരു പ്രണയ ലേഖനം അയയ്ക്കുകയും ചെയ്തതെന്നും ഷക്കീല പറഞ്ഞു.

ആ സംഭവം ഇങ്ങനെ.. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ശസ്ത്രക്രിയയ്ക്കായി ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഉടന്‍ തന്നെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കിലും അദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. എനിക്കത് വലിയൊരു സഹായമായിരുന്നു. 

അന്ന് മുതല്‍ എനിക്ക് അദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പ്രണയലേഖനത്തിന് ഇതുവരെ മറുപടി നല്‍കിയില്ലെന്നും ഷക്കീല വ്യക്തമാക്കിയിരുന്നു.  ഇപ്പോഴിതാ ഷക്കീലയുടെ വെളിപ്പെടുത്തലിനോട് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് മണിയന്‍ പിള്ള രാജു. 
അമ്മയുടെ ശസ്ത്രക്രിയയ്ക്കു വേണ്ടി പണം നല്‍കിയിരുന്നുവെന്നത് സത്യമാണെന്നും, എന്നാല്‍ അവര്‍ക്ക് തന്നോട് പ്രണയം ഉണ്ടായിരുന്നോ എന്നത് അറിയില്ലായിരുന്നുവെന്നും രാജു പറയുന്നു.  

അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും കഴിഞ്ഞാല്‍ അതുപോല മടങ്ങിപ്പോകുകയും ചെയ്യും, ഇതായിരുന്നു അവരുടെ പതിവ്. എന്നാല്‍ തനിക്ക് പ്രണയലേഖനം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു.

PREV
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ