സീറോ സൈസ് മേക്കോവറിൽ മനോഹരിയായി ശാലിൻ; ചിത്രങ്ങള്‍ വൈറല്‍

Published : Feb 25, 2021, 12:29 PM IST
സീറോ സൈസ് മേക്കോവറിൽ മനോഹരിയായി ശാലിൻ; ചിത്രങ്ങള്‍ വൈറല്‍

Synopsis

ബാലതാരമായാണ് ശാലിൻ സോയ അഭിനയ ജീവിതം തുടങ്ങിയത്. ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ ശ്രദ്ധേയയായ താരം സംവിധാനം ചെയ്ത ഹ്രസ്വചിത്രഹങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ശാലിന്റെ വേഷങ്ങളെല്ലാം ശ്രദ്ധനേടി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തരം ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെയാണ് തന്റെ തടി കുറച്ച് പുത്തൻ മേക്കോവറിൽ ശാലിൻ എത്തിയത്. തടി കുറച്ചതിനെ പറ്റി ശാലിൻ നേരത്തെ പറഞ്ഞിരുന്നു. ചെറിയ വസ്ത്രങ്ങളെല്ലാം തനിക്ക് ഇപ്പോൾ ഇണങ്ങുന്നുണ്ടെന്നായിരുന്നു ശാലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇപ്പോഴിതാ കിടിലൻ ഗ്ലാമര്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശാലിൻ. നേരത്തെയുള്ളതിലും മെലിഞ്ഞ് സീറോ സൈസിലാണ് ശാലിന്റെ പുതിയ ചിത്രങ്ങൾ. ആള് തന്നെ മാറിയല്ലോ എന്നാണ് ശാലിനോട് ആരാധകരുടെ ചോദ്യം. 

വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ ശാലിൻ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫ് എന്ന ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ ഇഷ്‍ട താരമായി മാറാൻ ശാലിന് സാധിച്ചിരുന്നു.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി