ബ്രൈഡല്‍ ലുക്കില്‍ മനോഹരിയായി 'മെര്‍ഷീന എന്ന പെണ്‍കുട്ടി'

Published : Feb 25, 2021, 12:09 PM IST
ബ്രൈഡല്‍ ലുക്കില്‍ മനോഹരിയായി 'മെര്‍ഷീന എന്ന പെണ്‍കുട്ടി'

Synopsis

മെര്‍ഷീന പങ്കുവച്ച ബ്രൈഡല്‍ ഫോട്ടോഷൂട്ടാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയില്‍ ആണ്‍വേഷത്തില്‍ കാണുന്ന മെര്‍ഷിനയെ പെട്ടന്ന് സോ കോള്‍ഡ് ബ്രൈഡല്‍ വേഷത്തില്‍ കണ്ട അമ്പരപ്പാണ് ചിത്രങ്ങള്‍ക്ക് കമന്റായെത്തുന്നത്.

ത്യ എന്ന പെണ്‍കുട്ടിയിലൂടെ മലയാളികളുടെ തന്റേടിയായ 'ആണ്‍കുട്ടി'യായി മാറിയ താരമാണ് മെര്‍ഷീന. തിരുവനന്തപുരം കരുമം സ്വദേശിയായ മെര്‍ഷീനയെ ഒരുപക്ഷെ സത്യ എന്ന പേരിലാകും മലയാളിക്ക് ഏറെ അടുപ്പം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്‌നയുടെ അനുജത്തിയായ മെര്‍ഷീന ഇന്ന് മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യയാണ്. അനുജത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്.

കഴിഞ്ഞ ദിവസം മെര്‍ഷീന പങ്കുവച്ച ബ്രൈഡല്‍ ഫോട്ടോഷൂട്ടാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയില്‍ ആണ്‍വേഷത്തില്‍ കാണുന്ന മെര്‍ഷിനയെ പെട്ടന്ന് സോ കോള്‍ഡ് ബ്രൈഡല്‍ വേഷത്തില്‍ കണ്ട അമ്പരപ്പാണ് ചിത്രങ്ങള്‍ക്ക് കമന്റായെത്തുന്നത്. അമല്‍കുമാറിന്റെ ചിത്രം പകര്‍ത്തലിനായി അഭിലാഷ് ചിക്കുവാണ് മനോഹരമായി താരത്തെ ഒരുക്കിയിരിക്കുന്നത്. സില്‍ക് ഡോട്ടുകളുള്ള ഗ്രീന്‍ സില്‍ക് ബ്രൈഡല്‍ സാരിയിലാണ് മെര്‍ഷിന ചിത്രത്തിലെത്തുന്നത്. കൂടാതെ മനോഹരമായ ജ്വല്ലറികളും താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്.

കമന്റ് ചെയ്യുന്നവരെല്ലാം തന്നെ ചിത്രം മനോഹരരമായിട്ടുണ്ടെന്നാണ് പറയുന്നത്. ചിലര്‍ മെര്‍ഷീനയുടെ വിവാഹം ആകാറായോ, അതിന് മുന്നോടിയായുള്ള റിഹേഴ്‌സലാണോ എന്നും തമാശയായി ചോദിക്കുന്നുണ്ട്. 'എല്ലായിപ്പോഴും എല്ലാ പെണ്‍കുട്ടികളുടേയും ജീവിതത്തില്‍ അവള്‍ വധുവായൊരുങ്ങുന്ന ദിവസമുണ്ട്' എന്നാണ് ചിത്രങ്ങളോടൊപ്പവും താരം കുറിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ