
മലയാള ടെലിവിഷൻ രംഗത്ത് സജീവമായ നടിയാണ് ശാലു മേനോൻ. നിരവധി സീരിയലുകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലുമായി മികച്ച പ്രകടനമാണ് താരം കാഴ്‍ചവയ്ക്കുന്നത്. അഭിനയത്തിൽ മാത്രമല്ല, മികച്ച ഒരു നൃത്താധ്യാപിക കൂടിയാണ് ശാലു.
മലയാളിക്ക് ഏറെ പ്രിയങ്കരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്‍ത ശാലു, 2016-ലാണ് വിവാഹിതയായിത്. സീരിയല്‍ താരം സജി ജി നായരാണ് ശാലുവിന്‍റെ ഭര്‍ത്താവ്. ഇടയ്ക്ക് വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും പില്‍ക്കാലത്ത് താരത്തിന്‍റെ തിരിച്ചുവരവും കണ്ടു.
കറുത്ത മുത്ത് എന്ന പരമ്പരയിൽ കന്യ എന്ന വേഷത്തിലൂടെ മിനി സ്‍ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു ശാലു നടത്തിയത്. മഞ്ഞിൽവിരിഞ്ഞ പൂവില്‍ കരുത്തുറ്റ കഥാപാത്രത്തവുമായി എത്തി. ആ പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി ശാലു നിറഞ്ഞു നിന്നു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നൃത്തവിദ്യാലയങ്ങൾ നടത്തി വരികയാണിപ്പോള്‍.
സമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ നൃത്ത വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാൻ മറക്കാറില്ല. തന്റെ വിശേഷങ്ങളും വീഡിയോയും യൂട്യൂബിലും പങ്കുവയ്ക്കുന്ന ശാലു, അടുത്തിടെ പങ്കുവച്ച കവർ സോങ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
സ്വർഗങ്ങൾ സ്വപ്‍നം കാണും മണ്ണിൻ മടിയിൽ. എന്നു തുടങ്ങുന്ന ഗാനത്തിന്റെ കവർ ഡാൻസ് വീഡിയോ ആണ് ശാലു ഇറക്കയിരിക്കുന്നത്. ശാലു തന്നെയാണ് കൺസപ്റ്റ് ഡിസൈൻ ചെയ്‍ത് സംവിധാനം ചെയ്തിരിക്കുന്നത്. ജോൺസൻ മാസ്റ്റർ സംഗീത നിർവഹിച്ച് യേശുദാസും സുജാതയും ആലപിച്ച ഗാനത്തിന്റ കവർ സരിഗമപ താരങ്ങളായ കീർത്തനയും ലിബിനുമാണ് പാടിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona