ഷമ്മിയും പ്രകാശനും ഒരേ കല്ല്യാണത്തിന് ഉണ്ണാന്‍ വന്നപ്പോള്‍.!

Published : Mar 03, 2019, 04:27 PM ISTUpdated : Mar 22, 2022, 07:19 PM IST
ഷമ്മിയും പ്രകാശനും ഒരേ കല്ല്യാണത്തിന് ഉണ്ണാന്‍ വന്നപ്പോള്‍.!

Synopsis

ട്രോള്‍ ഗ്രൂപ്പായ ഐസിയുവില്‍ നോബിള്‍ ബെന്നി ഇട്ട പോസ്റ്റിലാണ് ഇവരെ ഒന്നിപ്പിച്ചത്

കൊച്ചി: ഫഹദ് ഫാസിലിന്‍റെ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് കഥാപാത്രങ്ങളാണ് ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും. ഇവര്‍ ഒന്നിച്ചാല്‍ എങ്ങനെയിരിക്കും. അത് സംഭവിച്ചു സിനിമയില്‍ അല്ല ട്രോളിലാണ് എന്ന് മാത്രം. ട്രോള്‍ ഗ്രൂപ്പായ ഐസിയുവില്‍ നോബിള്‍ ബെന്നി ഇട്ട പോസ്റ്റിലാണ് ഇവരെ ഒന്നിപ്പിച്ചത്. ഞാന്‍ പ്രകാശന്‍ സിനിമയിലെ സദ്യ സീനില്‍ പ്രകാശനൊപ്പം ഷമ്മിയെ സംയോജിപ്പിച്ച ട്രോള്‍ ആയിരക്കണക്കിന് ലൈക്കുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. 

എന്നാല്‍ ഈ ഒരു ട്രോളില്‍ അവസാനിച്ചില്ല, ഈ ട്രോളിന്‍റെ മേളം. ട്രോളന്മാര്‍ ഇതിന്  തുടര്‍ച്ചകളുമായി രംഗത്ത് എത്തി. ഒരു ട്രോളന്‍ ബംഗ്ലൂര്‍ ഡേയ്സിനെ ഫഹദിനെയും നസ്രിയെയും കൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തി. കല്ല്യാണത്തിന്‍റെ ഫോട്ടോ ഗ്രാഫറായി ഫഹദിന്‍റെ തന്നെ മഹേഷ് ഭാവനയെ ഉള്‍പ്പെടുത്തിയ ഭാവനയാണ് ഒരു ട്രോളന്‍ പയറ്റിയത്. പന്തിയില്‍ കുമ്മനം വന്ന ഭാവനയായിരുന്നു ചില ട്രോളുകള്‍. എന്തായാലും വിളമ്പന്‍ മിസ്റ്റര്‍ പോഞ്ഞിക്കരയെ വിളിച്ചവരും കുറവല്ല. എന്തായാലും ഈ പരമ്പരയിലെ ട്രോളുകള്‍ ഫേസ്ബുക്കില്‍ അവസാനിക്കുന്നില്ല.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ