'നീങ്ക ഒന്നുമേ കവലപ്പെടാതിങ്കെ'; ആരാധകനായ സൈനികോദ്യോഗസ്ഥനുമായുള്ള വിജയ്‌യുടെ ഫോണ്‍ സംഭാഷണം

Published : Mar 02, 2019, 03:15 PM IST
'നീങ്ക ഒന്നുമേ കവലപ്പെടാതിങ്കെ'; ആരാധകനായ സൈനികോദ്യോഗസ്ഥനുമായുള്ള വിജയ്‌യുടെ ഫോണ്‍ സംഭാഷണം

Synopsis

തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് തമിള്‍സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തനിക്ക് അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കാനുള്ള ആഗ്രഹം വിജയ് അറിയിക്കുകയായിരുന്നു.  

തമിഴ്‌നാട് സ്വദേശിയും തന്റെ ആരാധകനുമായ ഒരു സൈനികോദ്യോഗസ്ഥനുമായി വിജയ് നടത്തിയ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൂടല്ലൂര്‍ സ്വദേശി തമിള്‍സെല്‍വനെയാണ് വിജയ് ഫോണില്‍ വിളിക്കുന്നത്. 17 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്യുന്ന അദ്ദേഹം വിജയ്‌യുടെ കടുത്ത ആരാധകനുമാണ്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അവധിയില്‍ പോയ പട്ടാളക്കാരില്‍ പലരെയും സൈന്യം അടിയന്തിരമായി തിരികെ വിളിച്ചിരുന്നു. അവധിക്ക് നാട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ തമിള്‍സെല്‍വനും വിളി വന്നു. യാത്രയ്ക്കിടെയാണ് പ്രിയതാരം ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചത്.

തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് തമിള്‍സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തനിക്ക് അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കാനുള്ള ആഗ്രഹം വിജയ് അറിയിക്കുകയായിരുന്നു.

സുഖവിവരം അന്വേഷിച്ച് തുടങ്ങുന്ന ഫോണ്‍ കോളില്‍ വിഷമിക്കേണ്ടെന്നും സന്തോഷവാനായി ഇരിക്കാനും ആവശ്യപ്പെടുന്നു വിജയ്. വിളിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പറയുന്ന തമിള്‍സെല്‍വന്‍ ഒരിക്കല്‍ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മറുപടി പറയുന്നു. ജോലി പൂര്‍ത്തിയാക്കിയിട്ട് വരൂ, നമുക്ക് തീര്‍ച്ഛയായും നേരില്‍ കാണാമെന്നാണ് വിജയ്‌യുടെ മറുപടി. 
 
PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്