ചിരി പങ്കുവച്ച് ഗായത്രി അരുണ്‍: ഇത് ദീപ്തി തന്നെയാണോയെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Feb 28, 2020, 11:17 AM ISTUpdated : Feb 28, 2020, 04:48 PM IST
ചിരി പങ്കുവച്ച് ഗായത്രി അരുണ്‍: ഇത് ദീപ്തി തന്നെയാണോയെന്ന് ആരാധകര്‍

Synopsis

നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവയ്ക്കു എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇളംചുവപ്പില്‍ പൂക്കളുള്ള ഫ്രോക്കില്‍ അതിസുന്ദരിയായാണ് ഗായത്രി തിളങ്ങുന്നത്.

മലയാളം സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ആരാണെന്നു ചോദിച്ചാല്‍ പലരുടേയും ഉത്തരം ദീപ്തി ഐ.പി.എസ് ആണെന്നാണ്. സംഗതി സീരിയല്‍ അവസാനിച്ച് കാലങ്ങളായിട്ടും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ചുരുക്കം കഥാപാത്രങ്ങളിലൊന്നാണ് പരസ്പരത്തിലെ ദീപ്തി. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാളിയുടെ മനസ്സ് കവര്‍ന്ന ഗായത്രി ഇപ്പോള്‍ സിനിമ ചെയ്യുന്നതിന്റെ തിരക്കിലാണ്. മമ്മൂട്ടിയോടൊന്നിച്ചുള്ള വണ്‍, അര്‍ജുന്‍ അശോകന്‍ സംവിധാനം ചെയ്യുന്ന മെമ്പര്‍ രമേശന്‍ എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍മീഡിയായില്‍ സജീവമായ താരം, തന്റെ ജീവിതത്തിലെ മിക്ക ആഘോഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റെടുക്കുക പതിവാണ്. താരം മെലിഞ്ഞതിനുശേഷമുള്ള ഫോട്ടോഷൂട്ടിന് ആരാധകരുടെ വന്‍ സ്വീകരണമാണ് ലഭിച്ചത്. എന്നലിപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. നിങ്ങളുടെ പുഞ്ചിരി ലോകവുമായി പങ്കുവയ്ക്കു എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇളംചുവപ്പില്‍ പൂക്കളുള്ള ഫ്രോക്കില്‍ അതിസുന്ദരിയായാണ് ഗായത്രി തിളങ്ങുന്നത്.

ഒരു രക്ഷയും ഇല്ലാത്ത ചിരിയാണല്ലോ പങ്കുവച്ചിരിക്കുന്നത്, വീണ്ടും ക്യൂട്ട് ആയിട്ടുണ്ടല്ലോ തുടങ്ങിയ കമന്റുകളിലൂടെയാണ് ആരാധകര്‍ സ്‌നേഹം പങ്കുവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍