
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമാണ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് മിനിസ്ക്രീനിലേക്കും എത്തിയ സൗഭാഗ്യ ഇന്ന് യൂട്യൂബ് ചാനലൊക്കെയായി തിളങ്ങി നിൽക്കുകയാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും മകൾ സുദർശനയുമെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരരാണ്. തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ കുടുംബത്തിൻറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അർജുനും സൌഭാഗ്യയും. വളർത്ത് മൃഗങ്ങളോടുള്ള സ്നേഹവും വണ്ടികളോടുള്ള താത്പര്യവുമാണ് ഇരുവരെയും ഒന്നിച്ചതെന്നാണ് എല്ലാവരും പറയുന്നത്. അർജുൻറെ കുട്ടിക്കാല പ്രണയത്തെക്കുറിച്ച് വളരെ തമാശരീതിയിൽ സൌഭാഗ്യ വെളിപ്പെടുത്തുന്നുണ്ട്. ഡാൻസ് ക്ലാസിൽ വന്ന് പീവും കൊണ്ട് നിൽക്കുമെന്നും അമ്മ താര കല്യാൺ അത് പിച്ചിപ്പറിച്ച് കളയുമെന്നും സൌഭാഗ്യ പറയുന്നു.
അർജുനെ വീട്ടിലിരുത്തി തനിക്ക് ജോലിക്ക് പോകാനാണ് താത്പര്യമെന്നും താരം പറയുന്നുണ്ട്. അർജുനും അത് ഇഷ്ടമാണെന്ന് നടൻ തുറന്നു പറയുന്നുണ്ട്. പരമ്പരാഗത രീതിയിൽ നിന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നുവെന്ന പുരോഗമനത്തിലേക്കേ നമ്മുടെ നാട് എത്തിയിട്ടുള്ളുവെന്നും, മറിച്ച് ഭാര്യ ജോലിക്ക് പോകുമ്പോൾ ഭർത്താവ് കുഞ്ഞിനെയും വീട്ടു കാര്യങ്ങളും നോക്കുന്ന രീതിയിലേക്കും വളരണമെന്നും സൌഭാഗ്യ പറയുന്നു.
മുത്തശ്ശി സുബ്ബലക്ഷ്മിയുടെ മരണത്തിന് ശേഷം അമ്മമ്മയുടെ വീട് വൃത്തിയാക്കുന്നതും ആരും കാണാത്ത അമ്മമ്മയുടെ അലമാരയിലെ വസ്തുക്കൾ ആരാധകരെ കാണിക്ുന്നതുമായ താരത്തിൻറെ വ്ളോഗുകളെല്ലാം വൈറലായിരുന്നു. താര കല്യാണും അമ്മയും മകളും നർത്തകികളായത് കൊണ്ടുതന്നെ മൂവരുമൊത്തുള്ള നൃത്തവിഡിയോകളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ വാത്സല്യത്തിന് ഉറവിടമായ സുബ്ബലക്ഷ്മിയുടെ നഷ്ടം സൗഭാഗ്യയുടെ ജീവിതത്തിലെ വലിയ നഷ്ടമാണ്.
അനിമല്‍ ഒരാഴ്ച തികയും മുന്‍പ് നെറ്റ്ഫ്ലിക്സില്‍ 20,800,000 വാച്ച് അവര്‍.!