'ശിവാഞ്ജലി എഫക്ട്'; സാന്ത്വനത്തിലെ രംഗം പുനരാവിഷ്കരിച്ച് കുട്ടികൾ

Published : Jan 13, 2021, 12:17 AM IST
'ശിവാഞ്ജലി എഫക്ട്'; സാന്ത്വനത്തിലെ രംഗം പുനരാവിഷ്കരിച്ച് കുട്ടികൾ

Synopsis

ഇൻസ്റ്റഗ്രാമിലൂടെ ഒരു ഫാൻ വീഡിയോ പങ്കിട്ടിരിക്കുകയാണ് നടൻ അച്ചു സുഗന്ധ്. വീഡിയോയിൽ, രണ്ട് കുട്ടികൾ ശിവന്‍റെയും അഞ്ജലിയുടെയും രസകരമായ പോരാട്ട രംഗങ്ങളിലൊന്ന് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്. 

ഏഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ഓൺ സ്ക്രീൻ ദമ്പതികളായ 'ശിവൻ- അഞ്ജലി' ജോഡി പ്രേക്ഷകരുടെ മനംകവരുകയാണ്. അഭിനേതാക്കളായ ഗോപിക അനിലും സജിനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊണ്ടും കൊടുത്തുമുള്ള ഇരുവരുടെയും ഓണ്‍സ്ക്രീന്‍ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ രസിക്കുംന്നതാണ്. 

അടുത്തിടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ഫാൻ വീഡിയോ പങ്കിട്ടിരുന്നു നടൻ അച്ചു സുഗന്ധ്. വീഡിയോയിൽ, രണ്ട് കുട്ടികൾ ശിവന്‍റെയും അഞ്ജലിയുടെയും രസകരമായ പോരാട്ട രംഗങ്ങളിലൊന്ന് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്. 

കുട്ടികളുടെ മനോഹരമായ വീഡിയോ നടി ഗോപികയെയും അത്ഭുതപ്പെടുത്തി. 'വളരെ ക്യൂട്ടായിരിക്കുന്നു' എന്നായിരുന്നു പോസ്റ്റിന് ഗോപികയുടെ കമന്റ്.  ചിപ്പി രഞ്ജിത്ത്- രാജീവ് പരമേശ്വർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സാന്ത്വനം' മലയാള ടെലിവിഷനിൽ ടോപ്പ് റേറ്റഡ് പരമ്പരകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.  ഏറ്റവും പുതിയ ടിആർപി റേറ്റിംഗിൽ മറ്റ് പരമ്പരകളെ പിന്തള്ളി രണ്ടാം സ്ഥാനത്താണ് സ്വാന്തനത്തിന്‍റെ സ്ഥാനം.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക