'ഉള്ളില്‍ തട്ടി ചിരിക്കാന്‍ പോലും കഴിയുന്നില്ല'; വിഷാദത്തിലൂടെ കടന്നുപോയ അവസ്ഥയെക്കുറിച്ച് ശ്രുതി രജനികാന്ത്

Published : Apr 02, 2023, 03:45 PM IST
'ഉള്ളില്‍ തട്ടി ചിരിക്കാന്‍ പോലും കഴിയുന്നില്ല'; വിഷാദത്തിലൂടെ കടന്നുപോയ അവസ്ഥയെക്കുറിച്ച് ശ്രുതി രജനികാന്ത്

Synopsis

നേരത്തെ ജോഷ് ടോക്കില്‍ താൻ വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയതാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലൊക്കെ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ശ്രുതിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ മാനസികമായി അനുഭവിക്കുന്ന വിഷമങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ശ്രുതിയുടെ പോസ്റ്റ്. ഉള്ളില്‍ തട്ടി ചിരിക്കാന്‍ തനിക്കിപ്പോൾ കഴിയാറില്ല എന്നാണ് ശ്രുതി പറയുന്നത്. മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കൈയ്യില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകൾക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കിൽ എന്ത് ചെയ്യാന്‍ പറ്റും. കൈയ്യില്‍ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.

വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ് ചില വേദനകള്‍. എനിക്ക് ഇപ്പോള്‍ കരയാന്‍ പോലും തോന്നുന്നില്ല. നിര്‍വീര്യമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. എന്നെപോലെ പലരും ഉണ്ടാവും. നിങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കൂ എന്ന് പറഞ്ഞ് ഞാന്‍ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്നാണ് എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത്'. പലരും തന്നോട് പങ്കുവച്ച വേദനകളും ശ്രുതി വ്ലോഗിലൂടെ ശ്രുതി പങ്കുവെക്കുന്നുണ്ട്.

നേരത്തെ ജോഷ് ടോക്കില്‍ താൻ വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് ശ്രുതിയുടെ പുതിയ വീഡിയോ.

ALSO READ : 'കോളെജ് കാലത്ത് ആദ്യ വര്‍ഷം കെഎസ്‍യുവും അടുത്ത വര്‍ഷം എബിവിപിയും ആയിരുന്നു'; ഓര്‍മ്മ പങ്കുവച്ച് ശ്രീനിവാസന്‍

PREV
Read more Articles on
click me!

Recommended Stories

'വേദനയ്ക്കും അപ്പുറം, ബോഡി ഷെയ്മിങ്ങും പരിഹാസവും ജീവഭയമുണ്ടാക്കുന്നു'; സൈബറാക്രമണത്തിൽ ‍‍ഡിജെ സന
'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി; ഒടുവിൽ തുറന്നു പറച്ചിൽ !