
പാപ്പരാസികളുടെ ഭാവനയല്ല തെന്നിന്ത്യൻ നടി ശ്രുതി ഹാസന്‍റെ വിദേശ നടൻ മൈക്കിള്‍ കോര്‍സേലുമായുള്ള പ്രണയം എന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇല്ലെന്ന് പറയാനോ ഇരുവരും മുന്നോട്ട് വന്നില്ല. പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകള്‍ നിരന്തരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു. ഇരുവരും പിരിയുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
മൈക്കിള്‍ കോര്‍സേല്‍ ആണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് നിര്‍ഭാഗ്യവശാല്‍ ഞങ്ങളെ ജീവിതം കൊണ്ടെത്തിച്ചത്. സ്വന്തം വഴിയില്‍ നടക്കാൻ പോകുന്നു. പക്ഷേ എന്നും അവള്‍ എന്റെ അടുത്ത ആളായിരിക്കും. അവരെ ഇന്നും സുഹൃത്തായി ഇരിക്കുന്തില്‍ നന്ദിയുണ്ട്-' മൈക്കിള്‍ കോര്‍സേല്‍ പറയുന്നു.
ഇരുവരുടെയും പ്രണയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സോഷ്യല്‍ മീഡിയ ആയിരുന്നു. അവര്‍ പുറത്തുവിട്ട ഓരോ ചിത്രങ്ങളെ കുറിച്ചും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം ചര്‍ച്ചകള്‍ സജീവമായിരുന്നു. പാപ്പരാസികളുടെ കഥകളാണ് താരപുത്രിയുടെയും താരത്തിന്‍റെ പ്രണയകഥയെന്ന് വിശ്വസിച്ചവര്‍ക്കെല്ലാം തെറ്റി എന്ന് തെളിയിച്ചാണ് ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത.