പതിനാറാം വയസില്‍ വിവാഹം; കരിയറില്‍ തിളങ്ങിയത് ഭര്‍ത്താവിന്‍റെ പിന്തുണ കൊണ്ടു മാത്രം: നടി ശുഭാംഗി പറയുന്നു

Published : May 03, 2019, 10:38 PM ISTUpdated : May 03, 2019, 10:44 PM IST
പതിനാറാം വയസില്‍ വിവാഹം; കരിയറില്‍ തിളങ്ങിയത് ഭര്‍ത്താവിന്‍റെ പിന്തുണ കൊണ്ടു മാത്രം: നടി ശുഭാംഗി പറയുന്നു

Synopsis

2000 -ത്തില്‍ പത്തൊമ്പത് വയസ്സുമാത്രം പ്രായമുള്ള സമയത്താണ് വിവാഹം കഴിഞ്ഞത്. എന്‍റെ കരിയറിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു

വിവാഹം വരെയും അഭിനയം അതിനു ശേഷം വീട്ടമ്മയായി ഒതുങ്ങിക്കൂടുന്നു. പല അഭിനേത്രികളും ഇങ്ങനെയാണ്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് നടി ശുഭാംഗി. ഹിന്ദി സീരിയല്‍ രംഗത്തെ നിറസാന്നിധ്യമാണ് ശുഭാംഗി. മറ്റ് നായികമാരില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിന് ശേഷമാണ് ശുഭാംഗി സീരിയലിലേക്ക് എത്തിയത്.

സീരിയലിലില്‍ നിറ സാന്നിധ്യമായിരുന്ന സമയത്ത്  ശുഭാംഗിക്ക് കുഞ്ഞും ഉണ്ടായിരുന്നു. തന്‍റെ കരിയറിന്‍റെ വിജയത്തെക്കുറിച്ച് ചോദിച്ചാല്‍ ഭര്‍ത്താവിന്‍റെ പിന്തുണ ഒന്നുകൊണ്ടു മാത്രമെന്നാണ് താരം പറയുക. 'ഭര്‍ത്താവിന്‍റെ പിന്തുണ കൊണ്ടാണ് തനിക്ക് ഈ രംഗത്ത് പിടിച്ചു നില്‍ക്കാനായത്. 2000 ത്തില്‍ പത്തൊമ്പത് വയസ്സുമാത്രം പ്രായമുള്ള സമയത്താണ് വിവാഹം കഴിഞ്ഞത്. എന്‍റെ കരിയറിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു. ഭര്‍ത്താവ് പിയൂഷായിരുന്നു എല്ലാത്തിനും എനിക്കൊപ്പം നിന്നത്'.

ആ സപ്പോര്‍ട്ടു കൊണ്ടു മാത്രമാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയതെന്നും താരം വ്യക്തമാക്കുന്നു. 2006 ല്‍ എക്ത കപൂറിന്‍റെ കസൗട്ടി സിന്ദഗി കി എന്ന സീരിയലിലൂടെയാണ് താരം സീരിയലിലേക്ക് എത്തിയത്. പിന്നീട്  എക്ത കപബറിന്‍റേതടക്കം നിരവധി സീരിയലിലാണ് താരം വേഷമിട്ടത്. 
 

PREV
click me!

Recommended Stories

എത്രയോ പേർ കുഞ്ഞുങ്ങളെ കളഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോകുന്നു, അത് സ്ത്രീത്വത്തിന് അപമാനമല്ലേ: ജാസി
'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ, കഷ്ടം'; മീത്ത് മിറി കപ്പിൾസിന് വൻ വിമർശനം, പിന്നാലെ മറുപടി