'പിന്നിൽ നിന്നും കുത്തിയവരിൽ നിന്നെന്നെ കാത്തവൾ'; അഹാനയ്ക്ക് വിദ്വേഷ പ്രചരണം, മകളോട് മാപ്പ് പറഞ്ഞ് അമ്മ

Published : Jul 01, 2026, 04:34 PM IST
ahaana

Synopsis

ബന്ധുക്കളുടെ ആരോപണങ്ങളെ തുടർന്ന് സൈബർ ആക്രമണം നേരിട്ട നടി അഹാന കൃഷ്ണക്ക് അമ്മ സിന്ധു കൃഷ്ണ പിന്തുണയുമായെത്തി. തന്നെ പിന്നിൽ നിന്നും കുത്തിയവരിൽ നിന്ന് രക്ഷിച്ചതിനാണ് മകൾക്ക് ഇത് നേരിടേണ്ടി വന്നതെന്നും, അവൾ തെറ്റ് ചെയ്തിട്ടില്ലെന്നും സിന്ധു പറഞ്ഞു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ പ്രിയങ്കരരായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. അടുത്തിടെ ദിയ കൃഷ്ണ വിവാഹിതയാകുകയും അശ്വനും അവരുടെ മകൻ ഓമിയും ഇപ്പോൾ കെകെ കുടുംബത്തിന്റെ ഭാ​ഗമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇവരുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് സിന്ധുവിന്റെ സഹോദരി പുത്രി തൻവി നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. അമ്മൂമ്മയെ നോക്കാത്തതാണ് വിഷയം. കഴിഞ്ഞ ദിവസം അഹാന തന്നെ വളരെ മോശമായി പറഞ്ഞെന്ന ആരോപണങ്ങളും തെളിവുകളുമൊക്കെ ആയി അമ്മൂമ്മ വസന്ത രം​ഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെ കടുത്ത സൈബർ ആക്രമണവും വിദ്വേഷ പരാമർശങ്ങളുമാണ് നടി കൂടിയായ അഹാന കൃഷ്ണയ്ക്ക് നേരിടേണ്ടി വന്നത്. "ഇവൾ ഇങ്ങനെ ആയിരുന്നോ", എന്നാണ് പലരും സോഷ്യലിടത്ത് കമന്റുകൾ രേഖപ്പെടുത്തിയതും. മകൾക്ക് നേരെ ഇത്തരം ആക്രമണം നടക്കുമ്പോൾ അവളേ നെഞ്ചോട് ചേർക്കുകയാണ് അമ്മ സിന്ധു. അഹാന കൈക്കുഞ്ഞായിരിക്കുമ്പോഴുള്ള ഫോട്ടോ സഹിതം പങ്കിട്ടാണ് മകളെ പിന്തുണച്ചും മാപ്പ് പറഞ്ഞും സിന്ധു രം​ഗത്ത് എത്തിയത്. പിന്നിൽ നിന്നും കുത്തിയ പ്രിയപ്പെട്ടവരിൽ നിന്നും തന്നെ രക്ഷിച്ച ആളാണ് അഹാന എന്നാണ് സിന്ധു പറയുന്നത്. അഹാന തെറ്റ് ചെയ്തിട്ടില്ലെന്നും സിന്ധു പറയുന്നുണ്ട്.

"അമ്മു.. സോഷ്യൽ മീഡിയയിൽ നിനക്ക് നേരിടേണ്ടി വരുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ നിന്നോട്ട് മാപ്പ് പറയുകയാണ്. എനിക്ക് താങ്ങായി നിന്നതിനും വ്യക്തി താൽപര്യങ്ങൾക്കായി, എന്നെ പിന്നിൽ നിന്നും കുത്തിയ പ്രിയപ്പെട്ടവരിൽ നിന്നും എന്നെ കാത്തത് കൊണ്ടാണ് ഇതെല്ലാം നേരിടേണ്ടി വന്നത്. നീ തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല... ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അക്കാര്യം അറിയാം. അതുകൊണ്ട് വെറുക്കുന്നവർ എന്തും പറയട്ടെ", എന്നായിരുന്നു അഹാനയോടായി സിന്ധു കൃഷ്ണ പറഞ്ഞത്.

അതേസമയം, അമ്മൂമ്മയുടെ വീഡിയോ തൻവി കഴിഞ്ഞ ദിവസം തന്നെ ഡിലീറ്റ് ചെയ്തിരുന്നു. താനും അഹാനയും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞ് തീർത്തുവെന്നും അതിനാലാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നും തന്‍വി പറഞ്ഞു. കുടുംബക്കാർ സംസാരിച്ചെന്നും സ്വാര്‍ത്ഥ ലാഭത്തിനായി കുടുംബ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കില്ലെന്ന് കരുതുന്നുവെന്നുമാണ് അഹാന പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'ലാലേട്ടന്റെ നടുവേദനയും അത്‌ലറ്റുകളും, ഒന്ന് പുകയും'; ​ട്രോളുന്നവരെ ചിലത് ഓർമിപ്പിച്ച് നടി സരിത ബാലകൃഷ്ണൻ
'അച്ഛൻ ആ വഴി പോയോന്ന് അറിയില്ല', കൊളീനയുടെ ലുക്കുണ്ടല്ലോന്ന് ചോദ്യം, തഗ്ഗടിച്ച് നടൻ ഉണ്ണി നായർ