'അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ'; നെഞ്ചത്ത് ബാൻഡ് എയിഡുമായി അമൃത സുരേഷ്, ചോദ്യങ്ങൾ

Published : Oct 06, 2024, 08:48 PM ISTUpdated : Oct 06, 2024, 10:32 PM IST
'അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ'; നെഞ്ചത്ത് ബാൻഡ് എയിഡുമായി അമൃത സുരേഷ്, ചോദ്യങ്ങൾ

Synopsis

മകൾ അവന്തിക പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട് വലിയ തോതിൽ സൈബർ അറ്റാക്കുകളും വിമർശനങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നു.

രസ്പരം വേർപിരിഞ്ഞ് കാലങ്ങൾ ഏറെയായിട്ടും നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള തർക്കം വലിയ വിവാ​ദമായി കൊണ്ടിരിക്കുകയാണ്. ഇവരുടെ മകൾ അവന്തിക പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട് വലിയ തോതിൽ സൈബർ അറ്റാക്കുകളും വിമർശനങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ അമൃത ആശുപത്രിയിൽ ആണെന്ന് ഫോട്ടോ പങ്കിട്ട് സഹോദരി അഭിരാമി പോസ്റ്റ് ഷെയറും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരോ​ഗ്യം വീണ്ടെടുത്ത് വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് അമൃത. നെഞ്ചത്ത് ബാൻഡ് എയിഡുമായുള്ള അമൃതയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ​ഗായിക. 

നവരാത്രി ആശംസകൾ അറിയിച്ചു കൊണ്ടാണ് അമൃത സുരേഷ് രം​ഗത്ത് എത്തിയത്. ഒപ്പം ഒരു കീർത്തനം ആലപിക്കുന്ന വീഡിയോയും ഉണ്ട്. പിന്നാലെ അമൃതയ്ക്ക് എന്തു പറ്റിയെന്ന് ചോദിച്ചും എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചും നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. 

"ഈ നവരാത്രിയിൽ ദേവി അവളുടെ അനുഗ്രഹങ്ങൾ എല്ലായിടവും ചൊരിയട്ടെ. എല്ലാ അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കും. എൻ്റെ ആരോഗ്യം പ്രശ്നം മൂലം ശബ്ദം കുറച്ച് ദുർബലമാണ്. എങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുകയാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ കൂടുതൽ ശക്തി കണ്ടെത്തുകയാണ്. നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയത്തിൽ നിന്നും മനോഹരവും സമാധാനപൂർണവുമായ നവരാത്രി ദിനം ആശംസിക്കുന്നു", എന്നാണ് അമൃത വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 

വിവാദങ്ങൾക്കിടെ രണ്ട് ദിവസം മുൻപ് ആയിരുന്നു അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരി അഭിരാമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കാർഡിയാക് ഐസിയു ഭാ​ഗത്തേക്ക് അമൃതയെ കൊണ്ടുപോകുന്ന ഫോട്ടോ പങ്കുവച്ച്, 'മതിയായി, എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഒന്ന് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ എല്ലാവരെയും വെറുക്കുകയാണ്, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവളെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്കിപ്പോൾ സന്തോഷമായില്ലേ' എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. 

കല്യാണം വരെ വിറ്റു, കുട്ടികളുടെ ആയമാർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം, ഇതിലെന്ത് ന്യായം: നയൻസിനെതിരെ ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത