ചെറുപ്പത്തിൽ ഹൊറർ സിനിമകൾ ആസ്വദിച്ചിരുന്നെങ്കിലും പ്രായമായപ്പോൾ പേടിയായെന്ന് റോബർട്ട് പാറ്റിൻസൺ. 

ഹോളിവുഡ്: ചെറുപ്പകാലത്ത് താന്‍ ഹൊറര്‍ പടങ്ങള്‍ അസ്വദിച്ചുവെന്നും എന്നാല് പ്രായമായപ്പോള്‍ പേടിയായെന്നും നടൻ റോബർട്ട് പാറ്റിൻസൺ. ഇത്തരം ഭയം കാരണം കത്തിയുമായി ഉറങ്ങാൻ നിർബന്ധിതനായ ഒരു സമീപകാല അനുഭവം ഉദ്ധരിച്ചുകൊണ്ടാണ് ബാറ്റ്മാനെ അടക്കം അവതരിപ്പിച്ച നടന്‍റെ വെളിപ്പെടുത്തല്‍. 

'പൊസഷൻ' എന്ന ഹൊറർ സിനിമയുടെ റീമേക്ക് നിർമ്മിക്കാൻ ഒരുങ്ങുന്ന താരം സമീപകാലത്തെ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ ചിത്രത്തിന്‍റെ സംവിധായകനെ കാണുന്നതിന് മുന്‍പ് ആ പഴയ ചിത്രം കണ്ടുവെന്നും അത് ഭയപ്പെടുത്തിയെന്നും താരം പറയുന്നു. രാത്രി പേടിച്ച് സോഫയിൽ രണ്ട് കത്തികളുമായാണ് താന്‍ ഉറങ്ങിയതെന്ന് റോബർട്ട് പാറ്റിൻസൺ പറയുന്നു.

"ഞാൻ ചെറുപ്പത്തിൽ ധാരാളം ഹൊറര്‍ കാര്യങ്ങൾ കാണുമായിരുന്നു, 'അന്ന് ഇത് കൊള്ളാമല്ലോ' എന്ന് ഞാൻ കരുതിയിരുന്നു" പാറ്റിൻസൺ പറഞ്ഞു, "ഇപ്പോൾ, ഞാൻ വളരെ സെൻസിറ്റീവ് ആണ്. ഇത് വിചിത്രമാണ്, അത് നേരെ തിരിച്ചാണ് സംഭവിക്കേണ്ടത് എന്ന് കരുതും. നിങ്ങൾ പ്രായമാകുമ്പോൾ, ഇത്തരം സിനിമകളോട് നിങ്ങൾക്ക് ഭയം കുറയുന്നു. എന്നാല്‍ എനിക്ക് ഇനി ഹൊറർ സിനിമകൾ കാണാൻ കഴിയില്ല," വെറൈറ്റിയോട് പാറ്റിസണ്‍ പറഞ്ഞു. 

പാറ്റിൻസണിനൊപ്പം ഉണ്ടായിരുന്ന സംവിധായകൻ ബോങ് ജൂൺ ഹോ, നടന് ഹൊറർ സിനിമകളോടുള്ള പുതിയ ഭയം അടുത്തിടെ പിതാവ് ആയതിന് പിന്നാലെ വന്നതാകാം എന്ന് സൂചിപ്പിച്ചു. എന്നാല്‍ ഈ വാദം പാറ്റിൻസൺ തള്ളിക്കളഞ്ഞു, ഹൊറർ സിനിമകളോടുള്ള തന്റെ ഭയം താന്‍ പിതാവ് ആകുന്നതിന് മുന്‍പേ തുടങ്ങിയെന്നാണ് താരം പറയുന്നു. 

പാർക്കർ ഫിൻ സംവിധാനം ചെയ്യുന്ന 'പൊസഷൻ' എന്ന ചിത്രത്തിന്‍റെ റീമേക്ക് തന്റെ പ്രൊഡക്ഷൻ ബാനറായ ഇക്കി എനിയോ ആർലോയിലൂടെ നിർമ്മിക്കാൻ പാറ്റിസണ്‍ ഒരുങ്ങുകയാണ്. 

'ഇത് ആദ്യത്തേത്, പക്ഷെ അവസാനത്തേത് അല്ല, റഷ്യയ്ക്കൊപ്പം': ഓസ്കാര്‍ വേദിയില്‍ ട്രംപിന് രാഷ്ട്രീയ കൊട്ട് !

എം സി കൂപ്പറിന്‍റെ വരികള്‍ക്ക് ബിജിബാലിന്‍റെ സംഗീതം; 'വടക്കനി'ലെ ഗാനം എത്തി