മലയാളികളുടെ പ്രിയ ​ഗായിക; ഈ സുന്ദരി വാവ ആരാണെന്ന് മനസ്സിലായോ?

Web Desk   | Asianet News
Published : Oct 01, 2021, 08:00 PM ISTUpdated : Oct 01, 2021, 08:01 PM IST
മലയാളികളുടെ പ്രിയ ​ഗായിക; ഈ സുന്ദരി വാവ ആരാണെന്ന് മനസ്സിലായോ?

Synopsis

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. 

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ്(singer) കെ എസ് ചിത്ര(ks chithra ). തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിച്ച് കേരളത്തിന്റെ വാനമ്പാടി എന്ന ഖ്യാതിയും ചിത്ര സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രയുടെ കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്. കുട്ടി ഫ്രോക്കിട്ട് കസേരയിൽ നിറ ചിരിയോടെ ഇരിക്കുന്ന ചിത്രയെയാണ് ഫോട്ടോയിൽ കാണാനാവുക. 

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇതിനു പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്.

‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഹിറ്റ്‌ ​ഗാനമാണ് ചിത്രയുടെ കരിയറിനെ മാറ്റി മറിച്ചത്. പിന്നീടിങ്ങോട്ട് ചിത്ര എന്ന ​ഗായികയുടെ വളർച്ചയായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005-ലാണ് ചിത്രയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ചിത്രയെ ആദരിച്ചിരുന്നു. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത