കറുത്ത കാലുകൾ എന്റേത്, അഭിമാനം, ഇനിയും കാണിക്കും: അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് സയനോര

Published : Feb 06, 2024, 10:24 PM IST
കറുത്ത കാലുകൾ എന്റേത്, അഭിമാനം, ഇനിയും കാണിക്കും: അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് സയനോര

Synopsis

ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയതിന്റെ ഔട്ട് ഫിറ്റും വീഡിയോയും സയനോര പങ്കുവച്ചിരുന്നു.

ലയാളത്തിന്റെ പ്രിയ ​ഗായികയാണ് സയനോര ഫിലിപ്പ്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയും പ്രേക്ഷകരെ ആകർഷിച്ച സയനോര ഇന്നും സം​ഗീത രം​ഗത്ത് സജീവമായി തന്നെ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സയനോര പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ​ഗായിക പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റുകളും മറുപടിയും ശ്രദ്ധ നേടുകയാണ്. 

ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയതിന്റെ ഔട്ട് ഫിറ്റും വീഡിയോയും സയനോര പങ്കുവച്ചിരുന്നു. വൈറ്റ് ​നിറത്തിലുള്ള തുണിയും നെറ്റും ഉപയോ​ഗിച്ചുള്ള വസ്ത്രത്തിൽ സ്റ്റൈലൻ ലുക്കിലാണ് സയനോര പ്രത്യക്ഷപ്പെട്ടത്. എന്നാൽ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വിമർശന, അധിക്ഷേപ, ബോഡി ഷെയ്മിം​ഗ് കമന്റുകളാണ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സയനോര ഉടൻ തന്നെ മറുപടിയുമായി രം​ഗത്ത് എത്തി. 

ആദ്യദിനം 10കോടിക്ക് മേൽ, പോകപ്പോകെ ഇടിവ്; കളക്ഷനിൽ 'വാലിബൻ' വീണോ? കണക്കുകൾ

"ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല", എന്നാണ് സനോര മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ​ഗായികയ്ക്ക് പിന്തുണയുമായി രം​ഗത്ത് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത