ഒരച്ഛന്‍ മകള്‍ക്കയച്ച ശബ്ദസന്ദേശങ്ങള്‍; അച്ഛന്റേയും മകളുടേയും കരുതലും വാത്സല്യവും പങ്കുവച്ച് സിത്താര

By Web TeamFirst Published May 23, 2020, 11:39 PM IST
Highlights

എന്റെ ഓര്‍മയില്‍ ഇത്രയും ഈസി ആയി എനിക്ക് കാര്യങ്ങള്‍ സംസാരിക്കാവുന്ന വേറെ ഒരാളില്ല എന്നുപറഞ്ഞുള്ള കുറിപ്പും അച്ഛന്റെ ശബ്ദത്തിനൊപ്പം സിത്താര പങ്കുവച്ചിട്ടുണ്ട്

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളിയുടെ സ്വന്തം പാട്ടുകാരിയാണ് സിതാര കൃഷ്ണകുമാര്‍. തന്റെതായ ശൈലിയിലാക്കി പാട്ടുകള്‍ പാടുന്ന സിതാരയുടെ ശബ്ദം ഒരിക്കലെങ്കിലും വാട്സാപ്പ് സ്റ്റാറ്റസാക്കാത്തവരായി ആരുമുണ്ടാകില്ല. താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ശബ്ദസന്ദേശമാണിപ്പോള്‍ വൈറലായിരിക്കുന്നത്. അച്ഛന്റെ കരുതലും വാത്സല്ല്യവുമാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്റെ ഓര്‍മയില്‍ ഇത്രയും ഈസി ആയി എനിക്ക് കാര്യങ്ങള്‍ സംസാരിക്കാവുന്ന വേറെ ഒരാളില്ല അച്ഛനെപ്പോലെ, എന്നു പറഞ്ഞുതുടങ്ങുന്ന കുറിപ്പും അച്ഛന്റെ ശബ്ദത്തിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. വീട്ടിലിരിക്കുന്ന സമയം നല്ല രീതിയില്‍ കാര്യക്ഷമമായി ചിലവഴിക്കാനാണ് അച്ഛന്‍ സിതാരയെ ഉപദേശിക്കുന്നത്.

കുറിപ്പിങ്ങനെ-


എന്റെ ഓര്‍മയില്‍ ഇത്രയും ഈസി ആയി എനിക്ക് കാര്യങ്ങള്‍ സംസാരിക്കാവുന്ന വേറെ ഒരാളില്ല അച്ഛനെപ്പോലെ ! ചോദ്യങ്ങള്‍കൊണ്ട്, അനാവശ്യ സംശയങ്ങള്‍കൊണ്ട്, ഉപദേശങ്ങള്‍ കൊണ്ട് ഒരാളെയും അച്ഛന്‍ അലോസരപ്പെടുത്തുന്നത് ഇന്നേവരെ കണ്ടിട്ടില്ല  അതിപ്പോ മുത്തശ്ശന്മാരോടായാലും, ഇത്തിരിക്കുഞ്ഞന്മാരോടായാലും ഒരേ സ്‌നേഹം ഒരേ ബഹുമാനം  പണ്ട് ഒരു പാടത്തിന്റെ അടുത്തായിട്ടായിരുന്നു ഞങ്ങളുടെ വീട്, അന്ന് എപ്പോളും എന്റെ പേടിയായിരുന്നു കുറുക്കന്മാര് പിടിക്കാന്‍ വരുമോ എന്ന്! അന്ന് അച്ഛന്‍ എപ്പോഴും പറയും കുറുക്കന്മാര് വന്നാല്‍ അച്ഛന്‍ വാലില്‍ പിടിച്ചു ദൂരെ കളയില്ലേ, എന്നിട്ട് അച്ഛന്റെ കുഞ്ഞാവേനേം എടുത്ത് നടക്കില്ലെ?? അതുകേട്ട് ഞെളിഞ്ഞു കിടന്നുറങ്ങും ഞാന്‍  അന്നത്തെ അതെ ആവേശത്തിലാണ് അച്ഛന്റെ ഈ വോയിസ് നോട്ട് കേട്ട് ഇന്നലെ ഉറങ്ങീത്  ഗോ കൊറോണ, ഗോ.
nb: ഇനി സത്യാവസ്ഥ പറയാം! കുറുക്കനായാലും കോറോണയായാലും ശെരിക്കും മുന്നില്‍ വന്നുപെട്ടാല്‍, ഞങ്ങള്‍ ബഡായി അച്ഛന്റേം മോള്‍ടേം മുന്നില്‍ വേറെ ഒരാളുണ്ടാവും! അമ്മ! അമ്മേടെ അടുത്തൂന്ന് ഞങ്ങളെ പിടിച്ചു കൊണ്ടോവാന്‍ ആര്‍ക്കാണ് ധൈര്യം  വാ കൊറോണ വാ, എന്നിട്ട് ഗോ. 

മലപ്പുറം തേഞ്ഞിപ്പാലത്തുകാരിയായ സിത്താര ഏഷ്യാനെറ്റിലെ സപ്തസ്വരങ്ങള്‍, കൈരളിയിലെ ഗന്ധര്‍വ്വസംഗീതം, ജീവന്‍ ടി.വിയിലെ വോയ്സ് തുടങ്ങിയ റിയാലിറ്റി ഷോകളിലെ ഒന്നാംസ്ഥാനക്കാരിയായാണ് തന്റെ സംഗീതപ്രയാണം ആരംഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'യിലെ നീ വസന്തകാലം എന്നുതുടങ്ങുന്ന ഗാനം ഹരീഷ് വാസുദേവനും സിതാരയും ആലപിച്ചത് അടുത്തിടെ സൂപ്പര്‍ഹിറ്റായിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 

എന്റെ ഓർമയിൽ ഇത്രയും ഈസി ആയി എനിക്ക് കാര്യങ്ങൾ സംസാരിക്കാവുന്ന വേറെ ഒരാളില്ല അച്ഛനെപ്പോലെ ! ചോദ്യങ്ങൾകൊണ്ട്, അനാവശ്യ സംശയങ്ങൾകൊണ്ട്, ഉപദേശങ്ങൾ കൊണ്ട് ഒരാളെയും അച്ഛൻ അലോസരപ്പെടുത്തുന്നത് ഇന്നേവരെ കണ്ടിട്ടില്ല !! അതിപ്പോ മുത്തശ്ശന്മാരോടായാലും, ഇത്തിരിക്കുഞ്ഞന്മാരോടായാലും ഒരേ സ്നേഹം ഒരേ ബഹുമാനം !! പണ്ട് ഒരു പാടത്തിന്റെ അടുത്തായിട്ടായിരുന്നു ഞങ്ങളുടെ വീട്, അന്ന് എപ്പോളും എന്റെ പേടിയായിരുന്നു കുറുക്കന്മാര് പിടിക്കാൻ വരുമോ എന്ന് !!! അന്ന് അച്ഛൻ എപ്പോഴും പറയും കുറുക്കന്മാര് വന്നാൽ അച്ഛൻ വാലിൽ പിടിച്ചു ദൂരെ കളയില്ലേ, എന്നിട്ട് അച്ഛന്റെ കുഞ്ഞാവേനേം എടുത്ത് നടക്കില്ലെ?? അതുകേട്ട് ഞെളിഞ്ഞു കിടന്നുറങ്ങും ഞാൻ !! അന്നത്തെ അതെ ആവേശത്തിലാണ് അച്ഛന്റെ ഈ വോയിസ്‌ നോട്ട് കേട്ട് ഇന്നലെ ഉറങ്ങീത് !! Go Corona Go !!! NB: ഇനി സത്യാവസ്ഥ പറയാം !!!കുറുക്കനായാലും കോറോണയായാലും ശെരിക്കും മുന്നിൽ വന്നുപെട്ടാൽ, ഞങ്ങൾ ബഡായി അച്ഛന്റേം മോൾടേം മുന്നിൽ വേറെ ഒരാളുണ്ടാവും! അമ്മ ! അമ്മേടെ അടുത്തൂന്ന് ഞങ്ങളെ പിടിച്ചു കൊണ്ടോവാൻ ആർക്കാണ് ധൈര്യം !! വാ കൊറോണ വാ, എന്നിട്ട് GO !!

A post shared by Sithara Krishnakumar (@sitharakrishnakumar) on May 19, 2020 at 7:23pm PDT

click me!