'കുട്ടികളില്ലാത്തവർ ദൈവം അനു​ഗ്രഹിക്കാത്തവരല്ല, കാരണം എന്തുമാകാം, മറ്റുള്ളവർ അറിയണ്ട'

Published : Feb 15, 2024, 02:59 PM ISTUpdated : Feb 15, 2024, 03:02 PM IST
'കുട്ടികളില്ലാത്തവർ ദൈവം അനു​ഗ്രഹിക്കാത്തവരല്ല, കാരണം എന്തുമാകാം, മറ്റുള്ളവർ അറിയണ്ട'

Synopsis

കുട്ടികൾ ഇല്ലാത്തതിൽ തങ്ങൾക്ക് സമ്മർദം ഇല്ലെന്നും എന്നാൽ കാണുന്നവർക്ക് അതുണ്ടെന്നും ഇവർ പറയുന്നു. 

ലയാളത്തിന്റെ പ്രിയ ​ഗായകനാണ് വിധു പ്രതാപ്. വ്യത്യസ്തമാർന്ന ശബ്ദ മികവിലൂടെ കേരളക്കരയെ ഒന്നാകെ കയ്യിെടുത്ത വിധുവിന്റെ ഭാര്യ ദീപ്തിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇരുവരും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷമായി. എന്നാൽ കുഞ്ഞുങ്ങളില്ല. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ടെന്ന് പറയുകാണ് വിധുവും ദീപ്തിയും ഇപ്പോൾ. കുട്ടികൾ ഇല്ലാത്തതിൽ തങ്ങൾക്ക് സമ്മർദം ഇല്ലെന്നും എന്നാൽ കാണുന്നവർക്ക് അതുണ്ടെന്നും ഇവർ പറയുന്നു. 

"കുട്ടികൾ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രഷർ അല്ല. ചില സമയത്ത് തോന്നാറുണ്ട് ഞങ്ങളെക്കാൾ പ്രഷർ തോന്നുന്നത് പുറത്ത് നിൽക്കുന്നവർക്കാണ്. ഒരു പരിചയവും ഇല്ലാത്തവർക്ക് വരെ ഭയങ്കര പ്രശ്നമായി തോന്നാറുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരും. ഭാര്യ വന്നില്ലേന്ന് ആദ്യം ചോദിക്കും. ശേഷം മക്കളുടെ കാര്യം. മക്കളില്ലെന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായെന്ന് ചോദിക്കും. 15 വർഷമായെന്ന് പറയുമ്പോൾ അവര്‍ ഓരോന്നു ചിന്തിച്ചു കൂട്ടും. ഞങ്ങളുടെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ട് എന്നാകും അടുത്ത് പറയുന്നത്. നമ്മുടെ പ്രശ്നം എന്താണ്, കുട്ടികൾ വേണോ വേണ്ടേ ഇതൊന്നും മറ്റുള്ളവർ ചോ​ദിക്കേണ്ട കാര്യം ഇല്ലാ എന്നതാണ്. മക്കൾ വേണ്ട എന്ന് വച്ച് വിവാഹം കഴിച്ച് ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അണ്ഢം ശീതീകരിച്ച് വയ്ക്കുന്നവരുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും കുട്ടികൾ ഉണ്ടാകാത്തവരുണ്ടാകാം. കല്യാണം കഴിഞ്ഞാൽ ഭാര്യയുടെയും ഭർത്താവിന്റെയും സ്വകാര്യതയിൽ നിൽക്കുന്നൊരു കാര്യമാണ്. കുട്ടികളെ കുറിച്ച് വളരെ കരുതലോടെ സംസാരക്കുന്നവരും ഉണ്ട്. എത്രയും വേ​ഗം ഒരു കുഞ്ഞിനെ കിട്ടാൻ സാധിക്കട്ടെന്ന് പറഞ്ഞ് അനു​ഗ്രഹിക്കുന്നവരുണ്ട്. കുട്ടികൾ ഇല്ലെന്ന് അറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരും ഉണ്ട്. എല്ലാവരോടും പറയാൻ ആ​ഗ്രഹിക്കുന്ന കാര്യമുണ്ട്. കുട്ടികൾ ഇല്ലാത്ത എല്ലാവരും ദൈവം അനു​ഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ട് ഇരിക്കുന്നവരോ അല്ല. അതിന്റെ കാരണങ്ങൾ എന്തും ആകാം. അതങ്ങനെ തന്നെ ഇരിക്കട്ടെ. മറ്റുള്ളവർ അത് അറിയേണ്ട കാര്യമില്ല. ഇപ്പോഴത്തെ കാലത്തുള്ള ആരും തന്നെ ഇങ്ങനെ ചോദ്യം ചോദിക്കാറില്ല", എന്നാണ് വിധുവും ദീപ്തിയും പറഞ്ഞത്. ധന്യവർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇവരുടെ പ്രതികരണം.  

ഇത് മമ്മൂട്ടി യു​ഗത്തിന്റെ തുടർച്ച; ഞെട്ടിച്ച് അർജുനും സിദ്ധാര്‍ത്ഥും; 'ഭ്രമയു​ഗം' റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത