'എല്ലാവരും ഇതെങ്ങനെ എടുക്കുമെന്നറിയില്ല, പക്ഷേ ഞാൻ സന്തോഷവതിയാണ്', സ്നേഹ ശ്രീകുമാർ

Published : Aug 17, 2023, 08:24 AM IST
'എല്ലാവരും ഇതെങ്ങനെ എടുക്കുമെന്നറിയില്ല, പക്ഷേ ഞാൻ സന്തോഷവതിയാണ്', സ്നേഹ ശ്രീകുമാർ

Synopsis

ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്. ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ് എന്നതാണ്. 

കൊച്ചി: കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചെത്താറുണ്ട്. അടുത്തിടെയാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. 

കേദർ എന്നാണ് കുഞ്ഞിന്റെ പേര്. സ്നേഹ ഗർഭിണി ആയെന്ന വാർത്തയും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ഏറെ ആവേശത്തോടെയാണ് ഇവരുടെ ആരാധകർ സ്വീകരിച്ചത്. പ്രസവത്തിന് കുറച്ച് ദിവസം മുമ്പ് വരെ സ്നേഹ അഭിനയത്തിൽ സജീവമായിരുന്നു.

ഇപ്പോഴിതാ, പ്രസവശേഷം കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവയ്ക്കുകയാണ് സ്നേഹ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്. മറിമായത്തിന്റെ ലൊക്കേഷനിലേക്കാണ് സ്നേഹ കുഞ്ഞിനൊപ്പം എത്തിയത്. 'രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. മെസ്സി കോയ എപ്പിസോഡിന് വേണ്ടിയാണ് ഞാൻ വന്നത്.

മെസ്സിയുടെ ഭാര്യ ഒമ്പതുമാസം ഗർഭിണി ആയിരുന്നതും, കോയ ഭാര്യയുടെ പ്രസവത്തിനു പോകാതെ മെസ്സി കപ്പ് എടുക്കുന്നത് കാണാൻ നിൽക്കുന്നത് കാണിക്കുന്ന എപ്പിസോഡ് ആയിരുന്നു ഏറ്റവും ഒടുവിൽ നടന്നത്', 'ഞങ്ങളുടെ കോമ്പിനേഷൻ വർക്ക് ആയതുകൊണ്ടാണ് അവധി തീരും മുൻപേ ഞാൻ ജോയിൻ ചെയ്തത്. 

ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്. ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ് എന്നതാണ്. ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്', സ്നേഹ വീഡിയോയിൽ പറഞ്ഞു.

നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39-ാം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പർ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്.

എന്‍റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗും അവര്‍ കൈയ്യടക്കി: ബന്ധുക്കള്‍ക്കെതിരെ നിശ്വ നൗഷാദ്

ബോസ് ആൻഡ് കോയിലെ 'യല്ല ഹബിബി' ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഇറങ്ങി

Asianet News Live

PREV
click me!

Recommended Stories

'ക്രൂര വാക്കുകളാൽ ശരീരത്തെ അളന്ന്, അവളുടെ വില തീരുമാനിക്കുന്നു'; സൈബറാക്രമണത്തിൽ ഡിജെ സന
'വേദനയ്ക്കും അപ്പുറം, ബോഡി ഷെയ്മിങ്ങും പരിഹാസവും ജീവഭയമുണ്ടാക്കുന്നു'; സൈബറാക്രമണത്തിൽ ‍‍ഡിജെ സന