ആദ്യത്തെ കൺമണി എത്തി, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു

Published : Jun 02, 2023, 06:56 PM IST
ആദ്യത്തെ കൺമണി എത്തി, സ്നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു

Synopsis

സ്നേഹയ്ക്കും ശ്രീകുമാറും ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയായി ഗർഭകാല വിശേഷങ്ങളാണ് ഇവര്‍ക്ക് ഏറെയും പങ്കുവയ്ക്കാനുള്ളത്. സീരിയൽ- സിനിമാ ഷൂട്ടിംഗും അതിനിടെ ഗർഭകാല ഫോട്ടോഷൂട്ടുകളും എല്ലാമായി തിരക്കില്‍ തന്നെയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയിരിക്കുകയാണ് സ്നേഹ. 

സ്നേഹയ്ക്കും ശ്രീകുമാറും ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. നേരത്തെ തന്റെ ​ഗർഭകാല വിശേഷങ്ങൾ എല്ലാം സ്നേഹ പങ്കുവയ്ക്കാറുണ്ടായിരുന്നു ഇതെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. 

ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുമ്പ് സ്‌നേഹ പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത ശ്രീകുമാറിന്റെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു. തിയേറ്ററില്‍ പോയി സിനിമ കാണണമെന്നതായിരുന്നു സ്നേഹയുടെ ആഗ്രഹം.  ഇനിയും വൈകിപ്പിച്ചാല്‍ അത് നടക്കുകയില്ല എന്നായിരുന്നു തന്‍റെ ഭയമെന്ന് സ്നേഹ. ശ്രീകുമാര്‍ കൂടി അഭിനയിച്ച സിനിമയായ '2018'നാണ് തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിയേറ്ററിലെത്തിയത്. 

Kerala Lottery Result : 70 ലക്ഷം എറണാകുളത്ത് വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാലില്‍ നീരുള്ളതിനാല്‍ തുടര്‍ച്ചയായി കാല് നിലത്തുവച്ച് ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ കിടന്ന് സിനിമ കാണാവുന്ന തരത്തില്‍ സീറ്റ് ക്രമീകരണമുള്ള തിയേറ്റര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സിനിമ കണ്ട ശേഷം അതിനെ കുറിച്ചുള്ള അഭിപ്രായവും താരം വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നു. പ്രളയസമയത്ത് തന്‍റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലായിരുന്നു. ആ സമയത്ത് റെഡ് എഫ്എമ്മിന്‍റെ  പരിപാടിക്കായി പോയപ്പോള്‍ പക്ഷേ, ഹോട്ടലില്‍ നിന്ന് വേറൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. അതൊക്കെ മനസിലേക്ക് വന്നു. നമ്മള്‍ ഫെയ്‌സ് ചെയ്‌തൊരു കാര്യമായത് കൊണ്ട് ടച്ചിംഗായി തോന്നി സിനിമ. ഇത് ഇറങ്ങുന്ന സമയത്ത് തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോഗ്യസ്ഥിതി കാരണം ഇപ്പോഴാണ് കാണാനായത് എന്നും സ്നേഹ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു