വിവാദങ്ങൾ തുണച്ചു ! 2000 കടന്ന് രേണുവിന്റെ സബ്സ്ക്രൈബേഴ്സ്, വർദ്ധനവ് ഓരോ മിനിറ്റും ! നേടിയത് 4 ലക്ഷം അടുപ്പിച്ച് ?

Published : Apr 02, 2026, 03:57 PM ISTUpdated : Apr 02, 2026, 04:07 PM IST
Renu sudhi

Synopsis

കിച്ചു നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുന്നതിനിടെയാണ് രേണു സുധിയുടെ ഈ നേട്ടം.

ഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറുന്ന ആളാണ് രേണു സുധി. ആദ്യമെല്ലാം അഭിനയവുമായി ബന്ധപ്പെട്ടപ്പെടായിരുന്നു ട്രോളുകൾക്കും വിമർശനങ്ങൾക്കും രേണു പാത്രമായതെങ്കിൽ, പിന്നീട് വീടുമായി ബന്ധപ്പെട്ടായിരുന്നു. വിവാദങ്ങൾ ഒഴിയാതെ പിന്തുടരുന്ന രേണു സുധിക്കെതിരെ കിച്ചു സുധി നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ ചർച്ചാ വിഷയം. എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ രേണുവിനെ തുണച്ചുവെന്നതാണ് പുറത്തുവരുന്ന വിവരം. ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപിഷനിൽ മിന്നും പ്രകടനമാണ് രേണു സുധി കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തല്‍.

മാർച്ച് 13ന് ആയിരുന്നു രേണു സുധി ഇൻസ്റ്റാ​ഗ്രാമിൽ സബ്‍സ്ക്രിപ്ഷന്‍ ആരംഭിച്ചത്. പിന്നാലെ അത്യാവശ്യം സബ്സ്ക്രൈബേഴ്സാകുകയും അധികം വൈകാതെ 1000 പേർ അം​ഗമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കിച്ചുവിന്റെ വെളിപ്പെടുത്തലുകൾ. ശേഷം രേണുവിന്റെ സബ്സ്ക്രിപ്ഷനിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇതുവരെ 2183 പേരാണ് രേണു സുധിയുടെ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഓരോ മിനിറ്റിലുമാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

180 രൂപയാണ് രേണു സുധിയുടെ ഒരുമാസത്തെ സബ്സ്ക്രിപ്ഷൻ എമൗണ്ട്. 2183 സബ്സ്ക്രൈബേഴിസിലൂടെ 3,92,940 രൂപയാണ് രേണു സുധിക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ തുക മുഴുവനായും ഇവർക്ക് ലഭിക്കില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. പകരം ടാക്സ് അടക്കമുള്ളവ പിടിച്ചതിന് ശേഷമുള്ള തുകയാണ് രേണുവിന് ലഭിക്കുകയെന്നും ഇവർ പറയുന്നു. അതേസമയം, ഇതുവരെ 44 സ്റ്റോറികളും ഒരു പോസ്റ്റും 16 റീലുകളുമാണ് സബ്സ്ക്രൈബേഴ്സിനായി രേണു സുധി അപ്ലോഡ് ചെയ്തിരിക്കുന്നത്. 

അതേസമയം, വിവാദങ്ങളോട് താനിനി പ്രതികരിക്കാനില്ലെന്നാണ് രേണു സുധിയുടെ നിലപാട്. നേരിട്ടോ ചാനലുകള്‍ വഴിയോ ആകും ഇനിയുള്ള മറുപടിയെന്നും രേണു പറഞ്ഞു. ജോലിയും കാര്യങ്ങളുമായി താന്‍ തിരക്കിലാണെന്നും അത്യാവശ്യം നല്ല രീതിയില്‍ സമ്പാദ്യമുണ്ടെന്നും രേണു വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

'അമ്മ വിളി' പ്രശ്നം; മാപ്പ് പറയാൻ തയ്യാറെന്ന് ദിയ കൃഷ്ണ, പക്ഷേ ആ ഒരു കാര്യത്തിൽ മാത്രം
അന്നയാൾ ബ്ലേഡ് കൊണ്ട് കീറി ! ചിലർ കടിക്കും, മാന്തും, ഒരിക്കലും മറക്കില്ല ഞാൻ; 25 വർഷത്തെ അനുഭവവുമായി രഞ്ജിനി ഹരിദാസ്