sowbhagya venkitesh : 'സിസേറിയൻ എന്ന് കേട്ടപ്പോൾ തന്നെ ഭയന്നുപോയി'; അനുഭവം പറഞ്ഞ് സൗഭാഗ്യ

Published : Dec 08, 2021, 11:47 PM IST
sowbhagya venkitesh : 'സിസേറിയൻ എന്ന് കേട്ടപ്പോൾ തന്നെ ഭയന്നുപോയി'; അനുഭവം പറഞ്ഞ് സൗഭാഗ്യ

Synopsis

പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. 

താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും (arjun somashekar) പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്ന് പറഞ്ഞാണ് സൗഭാഗ്യ തുടങ്ങുന്നത്. തന്റെ പ്രസവം സിസേറിയനായിരുന്നു.  പെട്ടെന്നായിരുന്നു തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും മാലാഖയെ പോലുള്ള എന്റെ ഡോക്ടർ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത്. സിസേറിയൻ ഞാൻ കരുതിയത് പോലെ അത്ര പേടിക്കേണ്ട ഒന്നല്ല. എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയി- സൗഭാഗ്യ പറയുന്നു.

കുറിപ്പിനൊപ്പം ഡോക്ടർ അനിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിരുന്നു. ഞാനും എന്റെ സുദർശനയും സുരക്ഷിതമായി സുഖമായും ഇരിക്കുന്നതിന്റെ കാരണം എന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ തന്നെ സൗഭാഗ്യ പറയുന്നത്. 

ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. 

പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക