ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Published : Apr 12, 2024, 03:53 PM IST
ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Synopsis

ഇപ്പോൾ ബോളിവുഡിൻ്റെ ഇരുണ്ട വശം തുറന്നുകാട്ടുന്ന ഒരു പ്രസ്താവനയിലൂടെ താരം വീണ്ടും ശ്രദ്ധ നേടുകയാണ്. രൺവീർ അലഹബാദിയയുടെ പോഡ് കാസ്റ്റിലാണ് നോറയുടെ വെളിപ്പെടുത്തല്‍. 

മുംബൈ: സംഗീതം അഭിനയം ഡാന്‍സ് ഇങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് നോറ ഫത്തേഹി. അഭിനേത്രിയും റിയാലിറ്റി ഷോ ജഡ്ജ് എന്ന നിലയില്‍ എല്ലാം നോറ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം വാങ്ങുന്ന ഡാന്‍സറാണ്. 

ഇപ്പോൾ ബോളിവുഡിൻ്റെ ഇരുണ്ട വശം തുറന്നുകാട്ടുന്ന ഒരു പ്രസ്താവനയിലൂടെ താരം വീണ്ടും ശ്രദ്ധ നേടുകയാണ്. രൺവീർ അലഹബാദിയയുടെ പോഡ് കാസ്റ്റിലാണ് നോറയുടെ വെളിപ്പെടുത്തല്‍. ബോളിവുഡിലെ പല നടിമാരും നടന്മാരും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും നെറ്റ്‌വർക്കിംഗിനും സർക്കിളുകൾക്കും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് നോറ തുറന്ന് പറയുന്നത്. 

“ഇതെല്ലാം എൻ്റെ മുന്നിൽ സംഭവിച്ചതാണ്, ഞാന്‍ നേരിട്ട് കണ്ടതാണ്. സ്വാധീനത്തിന് വേണ്ടിയാണ് ബോളിവുഡില്‍ ആളുകൾ വിവാഹം കഴിക്കുന്നത്. ഇത്തരം വിവാഹത്തിന് ശേഷം ഈ ഭാര്യമാരെയോ ഭർത്താക്കന്മാരെയോ നെറ്റ്‌വർക്കിംഗിനും സർക്കിളുകളില്‍ കയറിപ്പറ്റാനും, പണത്തിനും,  പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കുന്നു" - നോറ പറഞ്ഞു. 

ഒരു വിവാഹം കഴിക്കുന്നതിലൂടെ തനിക്കും കുറച്ചു വര്‍ഷങ്ങള്‍ സജീവമായി സിനിമ രംഗത്ത് തുടരാം എന്ന് കരുതുന്നവരാണ് പലരും. പങ്കാളിക്ക് ഒന്ന് രണ്ട് ഹിറ്റ് കിട്ടിയാല്‍ ആ ഗുണം തനിക്കും ലഭിക്കും എന്ന ചിന്തയാണ് ഇവര്‍ക്ക്. ഇത്തരത്തില്‍ ചിന്തിക്കുന്നവരും ഈ രംഗത്തെ ഇരപിടിക്കുന്നവരാണെന്നും നോറ പറഞ്ഞു.

റെഡ്ഡിറ്റില്‍ ഈ വീഡിയോ വൈറലായതിന് പിന്നാലെ നോറ ആരുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും സമീപകാലത്തെ ബോളിവുഡ് വിവാഹങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഈ ചര്‍ച്ചയില്‍ വലിച്ചിടുന്നുണ്ട്. 

ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സില്‍ നിന്നും അപമാനം ഏറ്റ് നടി അനുപമ പരമേശ്വരന്‍;രോഷത്തില്‍ ആരാധകര്‍ - വീഡിയോ വൈറല്‍

അടവ് മാറ്റി ജിന്‍റോ ; ഗബ്രി, അര്‍ജുന്‍,അപ്സര ടീമിന്‍റെ പവര്‍ തെറിച്ചു; ടണല്‍ 'നയതന്ത്രം' വിജയം.!
 

PREV
click me!

Recommended Stories

അണ്ഡം ശീതീകരിച്ചിട്ടില്ല, ​ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ല; പാർവതി തിരുവോത്ത്
അയാളെന്‍റെ മാറിടത്തിൽ അടിച്ചിട്ട് ഓടി, 17-ാം വയസിലെ ദുരനുഭവം മനസിലാക്കാൻ 30 വർഷമെടുത്തു: പാർവതി തിരുവോത്ത്